HOME
DETAILS

പീഡനം ചെറുത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം

  
backup
October 07, 2018 | 7:21 PM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f

 

പട്‌ന: പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിന് പെണ്‍കുട്ടികള്‍ക്കുനേരെ ആക്രമണം. ബിഹാറിലെ സൗപോള്‍ ജില്ലയിലെ ത്രിവേണിഗഞ്ചിലാണ് സംഭവം. തലസ്ഥാന നഗരിയായ പട്‌നയില്‍ നിന്ന് 250 കി.മീറ്റര്‍ അകലെയാണ് ത്രിവേണിഗഞ്ച്.
ഒരുസംഘം ആണ്‍കുട്ടികള്‍ 12 മുതല്‍ 16 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രതിരോധത്തിന് കാരണം. ഇതേ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ 34 പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടികളും പ്രദേശത്തെ ആണ്‍കുട്ടികളും തമ്മില്‍ ശനിയാഴ്ച സംഘര്‍ഷമുണ്ടായിരുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി ആക്രമിക്കാനുള്ള നീക്കം തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. ഹോസ്റ്റലില്‍ അതിക്രമിച്ചെത്തിയ ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും അവര്‍ അതിന് തയാറായില്ല. സ്വയം രക്ഷക്കായി കുട്ടികള്‍ സംഘടിച്ച് ആണ്‍കുട്ടികളെ മര്‍ദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചിലര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.
പെണ്‍കുട്ടികളെ ആക്രമിക്കാനെത്തിയ ആണ്‍കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരുടെ രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരില്‍ ചിലരും സ്‌കൂളിനോടു ചേര്‍ന്നുള്ള ഹോസ്റ്റല്‍ വളയുകയും കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തുകയുമായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. അക്രമികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ വൈദ്യനാഥ് യാദവ് പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago