HOME
DETAILS

ആയിശുമ്മ പറഞ്ഞുതരും, നൂറ്റാണ്ടുകടന്ന ജീവിതം

  
backup
October 08 2018 | 02:10 AM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b6%e0%b5%81%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a4%e0%b4%b0%e0%b5%81%e0%b4%82-%e0%b4%a8%e0%b5%82%e0%b4%b1

അഷറഫ് ചേരാപുരം

ചേരാപുരം: ആയിശുമ്മാക്ക് പറയാനുള്ളത് ഒന്നല്ല, ഒന്നേകാല്‍ നൂറ്റാണ്ടിന്റെ ജീവിതയാത്രാ ചരിത്രം. ആയുസിന്റെ പുസ്തകത്തില്‍ പടച്ചതമ്പുരാന്‍ അവര്‍ക്കനുവദിച്ചത് മറിച്ചാല്‍ തീരാത്ത പേജുകള്‍. തലമുറകള്‍ താണ്ടിയ ഈ ഉമ്മാമയിപ്പോഴും നാടിനും നാട്ടുകാര്‍ക്കും അത്ഭുതമാണ്.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത വേളം പഞ്ചായത്തിലെ പൂമുഖത്തുള്ള ചോയ്യാര്‍കുളങ്ങര ആയിശുമ്മയാണ് ഈ നാടിന്റെ ഉമ്മാമ. കൃത്യമായ രേഖകള്‍ ലഭ്യമല്ലെങ്കിലും ഒന്നേകാല്‍ നൂറ്റാണ്ടിന്റെ ജീവിത ചരിത്രമാണ് ഇവര്‍ക്കുള്ളത്. ചില രേഖകള്‍ പ്രകാരം ഹിജ്‌റ വര്‍ഷം 1316 റജബ് 17നാണ് ആയിശുമ്മയുടെ ജനനം. അതു ശരിയാണെങ്കില്‍ ഇപ്പോള്‍ 124 വയസ്. ഇനി അതില്‍ പിശകുണ്ടെങ്കിലും 120നടുത്തു പ്രായം ഈ ഉമ്മാമയ്ക്കുണ്ടെന്നു ബന്ധുക്കള്‍ പറയുന്നത്. ചോയ്യാര്‍കുളങ്ങര പരേതനായ സൂപ്പിയുടെ ഭാര്യയാണ് ആയിശുമ്മ.
ഭര്‍ത്താവ് മരിച്ചത് മുക്കാല്‍ നൂറ്റാണ്ടിനു മുന്‍പ്. നാലു മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. അതില്‍ ഒരു മകനൊഴികെ ബാക്കിയെല്ലാവരും വിടപറഞ്ഞു. മക്കളുടെ മക്കളും അവരുടെ മക്കളുമൊക്കെയായി തലമുറകളുടെ പരമ്പരയില്‍ ഒരത്ഭുതമായി ആയിശുമ്മ അല്ലലില്ലാതെ കഴിയുകയാണ്. കേള്‍വിക്കുറവൊഴിച്ച് കാര്യമായ അസുഖങ്ങളൊന്നുമില്ല. എല്ലാരോടും സ്‌നേഹത്തോടെ ചിരിച്ചു കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് മകന്‍ ഇബ്രാഹിമിന്റെ വീടിന്റെ ഉമ്മറത്ത് ആയിശുമ്മയുണ്ട്.
ഉമ്മയ്ക്ക് കാര്യമായ അസുഖങ്ങളൊന്നും വന്നതായി തനിക്കോര്‍മയില്ലെന്ന് 74കാരനായ മകന്‍ ഇബ്രാഹിം പറയുന്നു. 1989ല്‍ വയറിന് അസുഖം വന്നിരുന്നു. അന്ന് ഓപറേഷന്‍ വേണ്ടിവന്നു. ഓപറേഷനു ശേഷം രോഗി അധികകാലം ജീവിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിധി. പക്ഷേ, ആയിശുമ്മയ്ക്ക് ദൈവം ആയുസ് ഒരുപാട് നീട്ടിക്കൊടുത്തു.
ഭക്ഷണത്തിലോ ജീവിതരീതിയിലോ പ്രത്യേകമായ നിഷ്ഠയൊന്നും അവര്‍ക്കില്ല. ചോറായിരുന്നു ഇഷ്ടഭക്ഷണം. എരിവിനോട് താല്‍പര്യം കൂടുതല്‍. പണ്ടു പട്ടിണിയുടെ നാളിലും ഇന്നത്തെ സമൃദ്ധിയുടെ നാളിലും പരാതിയില്ലാതെയുള്ള ജീവിതം. തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ പോകുന്ന കാര്യം ചോദിച്ചാല്‍ ആയിശുമ്മാക്ക് ആവേശമാണ്. ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തിട്ടുണ്ട്. നോമ്പും പെരുന്നാളുമെല്ലാം കൃത്യമായി ഓര്‍മയുണ്ട്. ഇക്കഴിഞ്ഞ റമദാനില്‍ 29 നോമ്പെടുത്തു.
ഈണത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ആയിശുമ്മ മറ്റു മതചര്യകളിലും കുറവു വരുത്താറില്ല. ദശാബ്ദങ്ങള്‍ക്കപ്പുറത്തുള്ള സംഭവങ്ങള്‍ ചോദിക്കുമ്പോള്‍ ഇന്നലെക്കണ്ടതു പോലെ അവര്‍ പറയുകയാണ്. പരിസരത്തെവിടെയും ഇത്ര പ്രായം ചെന്ന വ്യക്തിയില്ലെന്നാണറിവ്. ബന്ധുക്കളും നാട്ടുകാരുമെല്ലാം ഇടക്കിടെ ഉമ്മാമയെ കാണാനെത്തും. നിഷ്‌കളങ്കമായ അവരുടെ മോണകാട്ടിയുള്ള ചിരിയും ഇനിയും വരില്ലേ എന്ന ചോദ്യവും നമ്മെ അതിശയിപ്പിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago