ശീഈ ആക്ടിവിസ്റ്റ് ഉള്‍പ്പെടെ രണ്ടുപേരെ ബഹ്റൈന്‍ തൂക്കിലേറ്റി
മനാമ: വിവിധ കേസുകളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ രാജ്യത്തെ യുവ ശീഈ ആക്ടിവിസ്റ്റ് ഉള്‍പ്പെടെ മൂന്നുപേരെ ബഹ്റൈന്‍ കോടതി തൂക്കിലേറ്റി. ശീഈ ആക്ടിവിസ്റ്റ് അലി അല്‍ അറബ്, (25), അഹ്മദ് അല്‍ മലാലി (24) എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
ഇരുവര്‍ക്കും സ്വതന്ത്രവിചാരണയും നിയമസഹായവും ലഭിച്ചിട്ടില്ലാത്തതിനാല്‍ വധശിക്ഷ നടപ്പാക്കരുതെന്ന് വിവിധ കോണുകളില്‍ നിന്നു ശക്തമായ ആവശ്യം ഉയര്‍ന്നുവരുന്നതിനിടെയാണ് ബഹ്റൈന്‍ കോടതിയുടെ നടപടി.
ഭീകരപ്രവര്‍ത്തന കേസുകള്‍ ചുമത്തപ്പെട്ട ഇരുവരെയും കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച് കുറ്റംസമ്മതിപ്പിക്കുകയായിരുന്നുവെന്നതുള്പ്പെടെയുള്ള ആരോപണവും നിലനില്‍ക്കുന്നുണ്ട്.
ഇരുവരുടെയും വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ പ്രതിനിധി ആഗ്നെസ് കാള്മാര്ഡ് അഭ്യര്‍ഥിച്ചത് വകവയ്ക്കാതെയാണ് കോടതിയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."