HOME
DETAILS
MAL
ഇന്ത്യ-പാക് പരമ്പരയ്ക്കായി ബി.സി.സി.ഐ മുന്‍കൈയെടുക്കേണ്ടെന്ന് വിജയ് ഗോയല്‍
backup
May 30 2017 | 19:05 PM
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന് ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ബി.സി.സി.ഐ മുന്‍കൈയെടുക്കേണ്ടതില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. ഇക്കാര്യത്തില്‍ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച വേണ്ടെന്നും ഗോയല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദുബൈയില്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും പരമ്പരയ്ക്കായി ചര്‍ച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബി.സി.സി.ഐ ഗോയല്‍ നിര്‍ദേശം നല്കി.
അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാത്തിടത്തോളം പാകിസ്താനുമായി പരമ്പര വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ബി.സി.സി.ഐയെ അറിയിച്ചിരുന്നു. അതേസമയം പരമ്പര നടക്കാത്തതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണപത്രം പ്രകാരം ബി.സി.സി.ഐക്കെതിരേ പി.സി.ബി നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."