ട്രാഫ്രിക് പരിഷ്കാരത്തിനെതിരേ പ്രതിഷേധം
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തില്‍ നടപാക്കിയ ട്രാഫിക് പരിഷ്കാരത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
പുന്നക്കാട് ചുങ്കം മുതല്‍ കിഴക്കേതലവരെയാണ് ട്രാഫിക് പരിഷ്കാരത്തിന്റെ പേരില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്പ്പെടുതിയിട്ടുള്ളത്. ഇതിനു പുറമെ ചിലയിടങ്ങളിലെ ബസ്സ് സ്റ്റോപ്പുകള്‍ പുതുക്കി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ്ര
ടാഫിക്ക് റെഗുലേറ്ററി കമ്മറ്റിയാണ് ട്രാഫിക് പരിഷ്കാരത്തിന് അംഗീകാരം നല്കി സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പേ പാര്‍ക്കിംങ്ങ് ഏരിയയും സ്ഥാപിച്ചിട്ടുണ്ട്.
കരുവാരകുണ്ടില്‍ നില നില്ക്കുന്ന ട്രാഫിക് പരിഷ്കരണത്തിലെ അപാകത ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ചേരുന്ന സര്‍വ കക്ഷയോഗം ഇന്ന് വൈകിട്ട് 4 ന് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."