'സൊലസ്' ഇനി പെരിന്തല്‍മണ്ണയിലും
പെരിന്തല്‍മണ്ണ: അസുഖമുള്ള കുഞ്ഞുങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും അഭയവും ആശ്രയവും നല്കുന്ന 'സൊലസ്' പെരിന്തല്‍മണ്ണയിലും പ്രവര്‍ത്തനമാരംഭിച്ചു. പെരിന്തല്‍മണ്ണ യൂനിറ്റ് ഉദ്ഘാടനം ഇന്നലെ വൈകീട്ട് മൂന്നിന് എഴുത്തുകാരന് കെ.പി രാമനുണ്ണി നിര്‍വഹിച്ചു. ബൈപാസ് റോഡിലെ വാവാസ് മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 'സൊലസ' സ്ഥാപക ഷീബ അമീര്‍ അധ്യക്ഷയായി.
2007ല്‍ തൃശൂരില്‍ പ്രവര്‍ത്തനമാരംഭിച്ച 'സൊലസ്' സംസ്ഥാനത്തുടനീളം 1600ല്‍പരം കുട്ടികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകളും സാമൂഹിക പിന്തുണയും നല്‍കുന്നുണ്ട്. ജില്ലയില്രണ്ടാമത്തെ യൂനിറ്റാണ് പെരിന്തല്‍മണ്ണയിലേത്. നേരത്തെ, കഴിഞ്ഞവര്‍ഷം മലപ്പുറത്തും 'സൊലസ്' പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ചടങ്ങില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ സ്നേഹസന്ദേശം നല്കി. സൊലസ് ജില്ലാ കണ്‍വീനര്‍ ഡോ. മുംതസ്, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്മാന് എം. മുഹമ്മദ് സലിം, ഡോ. കെ.എ സീതി, ഡോ. വിശാലാക്ഷി, ചമയം ബാപ്പു, കെ. സുബ്രമണ്യന്‍, ഡോ. അബൂബക്കര്‍ തയ്യില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."