HOME
DETAILS
MAL
കാര്‍ഡ് പെയ്മെന്റ്; ഒന്നില്‍ കൂടുതല്‍ തവണ സൈ്വപ് ചെയ്താല്‍ കുടുങ്ങും
backup
May 31 2017 | 00:05 AM
മനാമ: ബഹ്റൈനില്‍ ബില്‍ അടയ്ക്കാനായി ഒന്നില്‍ കൂടുതല്‍ തവണ ഉപഭോക്താവിന്റെ കാര്‍ഡ് സൈ്വപ് ചെയ്താല്‍ കച്ചവടക്കാര്‍ കുടുങ്ങും. സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (സി.ബി.ബി.) കഴിഞ്ഞ ദിവസമാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
രണ്ടു തവണ കാര്‍ഡ് സൈ്വപ് ചെയ്താല്‍ ഉപഭോക്താവിന്റെ രഹസ്യ വിവരങ്ങള്‍ കച്ചവടക്കാര്‍ക്ക് ലഭ്യമാകുമെന്നതാണ് നിരോധനത്തിന് കാരണം. ജൂണ്‍ 15 മുതലാണ് ഈ നിരോധനം നിലവില്‍ വരികയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 'വിസ' പോലുള്ള ചില കമ്പനികള്‍ നേരത്തേ ഇത് നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."