HOME
DETAILS

ഹോട്ടല്‍ മേഖലയില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം

  
backup
July 28 2019 | 19:07 PM

%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82

റിയാദ്: ഹോട്ടല്‍ മേഖലയില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം പ്രഖ്യാപിച്ചു. സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയാണ് വിദേശികള്‍ക്ക് വലിയ ഭീഷണിയാകുന്ന നയം പ്രഖ്യാപിച്ചത്. ഇതോടെ മേഖലയിലെ ആയിരക്കണക്കിനു വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. ത്രീ-സ്റ്റാറും അതിനു മുകളിലും നിലവാരമുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഫോര്‍ സ്റ്റാറും അതിനു മുകളിലും നിലവാരമുള്ള ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍, ഹോട്ടല്‍ വില്ലകള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് പുതിയ തീരുമാനം ബാധകമാണ്.

ഹോട്ടല്‍ ഡെപ്യൂട്ടി മാനേജര്‍, ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് മാനേജര്‍, സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍-അസിസ്റ്റന്റ് മാനേജര്‍, സെയില്‍സ് റെപ്രസെന്റേറ്റീവ്-സെയില്‍സ് അഡ്മിനിസ്‌ട്രേറ്റര്‍, ഹെല്‍ത്ത് ക്ലബ് സൂപ്പര്‍വൈസര്‍, ഹോട്ടലുകളിലെ ജനറല്‍ സര്‍വിസ് സൂപ്പര്‍വൈസര്‍, ഗുഡ്‌സ് റിസീവിങ് ക്ലര്‍ക്, റൂം സര്‍വിസ് ഓര്‍ഡര്‍ റിസീവര്‍, റെസ്റ്ററന്റ്-കോഫി ഷോപ് സ്റ്റിവാര്‍ഡ്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ക്ലര്‍ക്, എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് ക്ലര്‍ക്, അഡ്മിനിസ്‌ട്രേറ്റീവ് എംപ്ലോയി, അഡ്മിനിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ബുക്കിങ്, പര്‍ച്ചേഴ്‌സിങ്, മാര്‍ക്കറ്റിങ്, ഫ്രന്റ് ഓഫിസ് എന്നീ വിഭാഗങ്ങളിലും 100 ശതമാനം സഊദിവല്‍ക്കരണം നടപ്പാക്കല്‍ നിര്‍ബന്ധമാണ്. ഫ്രന്റ് ഓഫിസ് വിഭാഗത്തില്‍ ബാഗേജ് കാരിയര്‍, ഉപഭോക്താക്കളുടെ കാറുകള്‍ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍, ഡ്രൈവര്‍, ഡോര്‍ കീപ്പര്‍ എന്നീ തസ്തികകള്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണത്തില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

ഡിപ്പാര്‍ട്ട്‌മെന്റുകളും സ്‌പെഷലിസ്റ്റ് തൊഴിലുകളും 2019 ഡിസംബര്‍ 27 മുതലും സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകള്‍ 2020 ജൂണ്‍ 22 മുതലും മാനേജര്‍ തസ്തികകള്‍ 2020 ഡിസംബര്‍ 16 മുതലുമാണ് സഊദിവല്‍ക്കരണം നടപ്പാക്കേണ്ടത്. സഊദിവല്‍ക്കരണം പ്രഖ്യാപിച്ച തൊഴിലുകളിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും വിദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതും ഈ തൊഴിലുകള്‍ നിര്‍വഹിക്കുന്നതിന് വിദേശികളെ നേരിട്ടോ അല്ലാതെയോ ചുമതലപ്പെടുത്തുന്നതും പൂര്‍ണമായും വിലക്കിയിട്ടുണ്ട്. ഇതു ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago