ഇന്ത്യയും ജര്‍മനിയും എട്ടു കരാറുകളില്‍ ഒപ്പുവച്ചു
ബെര്‍ലിന്‍: ഇന്ത്യയും ജര്‍മനിയും തമ്മില്‍ എട്ട് നയതന്ത്ര കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ ഭാഗമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്്മളമാക്കുന്നത്. നിര്‍മാണ രംഗത്ത് നമ്മള്‍ ഒന്നിച്ച് മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മെര്‍ക്കലുമായി നടത്തിയ നാലം റൗണ്ട് സര്‍ക്കാര്‍തല ചര്‍ച്ചയ്ക്കു ശേഷമാണ് ഇരു നേതാക്കളും മാധ്യമങ്ങളെ കണ്ടത്.
സാമ്പത്തിക രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മികച്ച ഫലമുണ്ടാക്കും. വരും തലമുറ അടിസ്ഥാനസൗകര്യ വികസനത്തില്‍ ഇന്ത്യ മുന്നേറുകയാണ്. ഈ വിഷയത്തില്‍ ജര്‍മനിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്ക് താല്‍പര്യമുണ്ടെന്നും ഒന്നിച്ചു മുന്നേറാമെന്നും മോദി പറഞ്ഞു. സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമാക്കുന്ന, ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന പെട്ടെന്ന് നേട്ടമുണ്ടാക്കാവുന്ന വ്യവസ്ഥകളാണ് തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് ഉടമ്പടിയില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധത്തിന് ജര്‍മനി ആഗ്രഹിക്കുന്നുവെന്നും ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സഹകരണം വളരുന്നുവെന്നും ആംഗെലാ മെര്‍ക്കല്‍ പറഞ്ഞു.
ജര്‍മനിയിലെത്തിയ നരേന്ദ്ര മോദിക്ക് സൈന്യവും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ആചാരപരമായ വരവേല്‍പ് നല്‍കി. ജര്‍മന്‍ സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണറില്‍ ഇന്ത്യയുടെ ദേശീയ ഗാനവും ഉള്‍പ്പെടുത്തിയിരുന്നു. മേക്ക് ഇന്‍ ഇന്ത്യയില്‍ ജര്‍മനി മുഖ്യപങ്കാളിയാകും. ബ്രെക്‌സിറ്റിന്റെയും ട്രംപിന്റെയും കാലത്ത് തങ്ങളുടെ പരമ്പരാഗത സഖ്യരാജ്യങ്ങളായ അമേരിക്കയെയും ബ്രിട്ടനെയും മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാവില്ലെന്ന് ഉടമ്പടി ഒപ്പു വെച്ച് ആംഗെല മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു.
ചൈനയുടെ പട്ടുപാതയും പാകിസ്താനിലൂടെയുള്ള സാമ്പത്തിക ഇടനാഴിയും ഇന്ത്യയെ അസ്വസ്ഥമാക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനം. അടുത്തമാസം 20 ന് മോദി വീണ്ടും ജര്‍മനി സന്ദര്‍ശിക്കും. ജി 20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദി വീണ്ടും ജര്‍മനിയിലെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."