വിചാരണക്കായി കൊണ്ടുവന്ന പ്രതി കോടതിയില്‍ പൊലിസുകാരനെ ആക്രമിച്ചു: പൊലിസുകാരന് ബോധം കെട്ടുവീണു
ചാലക്കുടി: വിചാരണക്കായി കൊണ്ടുവന്ന പ്രതി എസ്കോര്‍ട്ടായി വന്ന പൊലിസുകാരനെ കോടതിയില്‍ ആക്രമിച്ചു. ആസാരമായി പരുക്കേറ്റ പൊലിസുകാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ചേരിക്കോണം രാധികാഭവനില് രാമചന്ദ്രനാണ്(44)പൊലിസുകാരനെ ആക്രമിച്ചത്. എസ്കോര്‍ട്ടായി വന്ന തിരുവനന്തപുരം എ.ആര്.ക്യാംപിലെ പ്രഭിന്(35)നാണ് പരുക്കേറ്റത്. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ നടന്ന ബൈക്ക് മോഷണ കേസിന്റെ വിചാരണക്കായാണ് പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
കഞ്ചാവ് കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതിയുമായി ഞായറാഴ്ച ഉച്ചയോടെയാണ് ട്രെയിന്‍ മാര്‍ഗം ചാലക്കുടിയിലേക്ക് പുറപ്പെട്ടത്. കോടതിയല്‍ വച്ച് പ്രതി കോടതി ജീവനക്കാരോട് പരാതി എഴുതാനായി പേപ്പര്‍ ആവശ്യപ്പെട്ടു. പേപ്പര്‍ നല്കാന് ജീവനക്കാര്‍ തയാറായില്ല. ഇതില്‍ ക്ഷുഭിതനായ പ്രതി കൈവിലങ്ങുകൊണ്ട് പ്രഭിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ പൊലിസുകാരന് ബോധരഹിതനായി വീണു.
മുഖത്തും തലയ്ക്ക് പുറകിലും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഭക്ഷണം വാങ്ങി തരാത്തതിനാലാണ് ആക്രമിച്ചതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. എന്നാല്‍ രാവിലെ മുതല്‍ പ്രതി പുകവലിക്കാനായി ആവശ്യപ്പെട്ട് നിരവധി തവണ ദേഷ്യപ്പെട്ടിരുന്നെന്നും വാങ്ങി കൊടുക്കാത്തതിനെ തുടര്‍ന്ന് ഭക്ഷണം പോലും കഴിക്കാന്‍ തയാറായില്ലെന്നുമാണ് പൊലിസുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."