ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം ഹെയ്ഡന് സര്‍ഫിങിനിടെ പരുക്ക്
മെല്‍ബണ്‍: ആസ്ത്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് പരുക്ക്. മകന് ജോഷ് ഹെയ്ഡനോടൊപ്പം കടലില്‍ സര്‍ഫിങ് നടത്തുന്നതിനിടെയാണ് ഹെയ്ഡന് പരുക്കേറ്റത്. താരം തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. പരുക്കേറ്റ ഫോട്ടോ സഹിതമായിരുന്നു ഹെയ്ഡന്റെ കുറിപ്പ്. ആശങ്കപ്പെടാനില്ലെന്നും എല്ലാം സുഖമായി വരുന്നുണ്ടെന്നും ഹെയ്ഡന് പറഞ്ഞു. ഡോക്ടര്‍മാര്‍ കുറച്ചു ദിവസം വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും ഹെയ്ഡന് കുറിച്ചു. എല്ലാ പരിശോധനകളും പൂര്‍ത്തിയായി. ഭയപ്പെടാനൊന്നുമില്ല. തനിക്കു പിന്തുണയുമായി വന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ഹെയ്ഡന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 10 വര്‍ഷം ഓസീസ് ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന ഹെയ്ഡന് 2009ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. തുടര്‍ച്ചയായി മൂന്നു തവണ ഏകദിന ലോക കപ്പ് ചാംപ്യന്മാരായ ഓസീസ് ടീമില്‍ അംഗമായിരുന്നു ഹെയ്ഡന്. 161 ഏകദിനങ്ങളിലും 103 ടെസ്റ്റുകളിലും ഓസീസിനായി കളിച്ചിട്ടുള്ള അദ്ദേഹം 50 ശരാശരിയില്‍ 15000ത്തിന് അടുത്ത് റണ്‍സും നേടിയിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."