അറവു നിരോധനം: 'തീരുമാനം വന്‍ പ്രത്യാഘാതം സൃഷ്ടിക്കും'
കോഴിക്കോട്: അറവുശാലകള്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സാമ്പത്തിക, തൊഴില്‍ രംഗങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മീറ്റ് വര്‍ക്കേഴ്സ് യൂനിയന്‍ (എസ്.ടി.യു) സംസ്ഥാന കൗണ്‍സില്‍ യോഗം വിലയിരുത്തി. ഈ മേഖലയില്‍ തൊഴിലെടുത്ത് വരുന്ന ലക്ഷക്കണക്കിന് കച്ചവടക്കാരെയും തൊഴിലാളികളെയും നടപടി സാരമായി ബാധിച്ചുകഴിഞ്ഞുവെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.
എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല മുഖ്യപ്രഭാഷണം നടത്തി. കെ.എല്‍ അഷ്റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എ മുസ്തഫ, യു. പോക്കര്, അഡ്വ. വേളാട്ട് അഹമ്മദ്, കെ.എ റിയാസുദ്ദീന്‍, വി.കെ.സി മജീദ്, വി.പി റഷീദ്, പി. വീരാന്‍ ഹാജി, മുസ്തഫ തളിപറമ്പ്, വി.സി മുസ്തഫ, എം.പി ഗഫൂര്‍ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ടി. മൊയ്തീന് കുട്ടി (പ്രസി), എം. സത്താര്‍, മാനു പെരുന്താച്ചി (വൈ. പ്രസി), കെ.എല്‍ അഷ്റഫ് (ജന. സെക്ര), എം.കെ ഷാജിര്‍, റഫീഖ് മലപ്പുറം (സെക്ര), കെ.എ റിയാസുദ്ദീന്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. എസ്.ടി.യു സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ജാഫര്‍ സക്കീര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."