HOME
DETAILS
MAL
ഫാഷന്‍ ഡിസൈനിങ്: സര്‍ട്ടിഫിക്കറ്റ് വിതരണം
backup
May 31 2017 | 00:05 AM
കോഴിക്കോട്: കോര്‍പറേഷനിലെ 2016-17 വാര്‍ഷികപദ്ധതിയുടെ ഭാഗമായ പട്ടികജാതി വികസന പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി നടത്തിയ ഫാഷന്‍ ഡിസൈനിങ് പരിശീലനം സമാപിച്ചു.
പരിശീലനം പൂര്‍ത്തിയാക്കിയ 15 പേര്‍ക്ക് കോര്പറേഷന് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാന് അനിതാ രാജന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
വര്‍ക്കിങ് ഗ്രൂപ്പ് ചെയര്മാന് എ.പി രാധാകൃഷ്ണന് അധ്യക്ഷനായി. സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. കെ. ശ്രീധരന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എസ്.സി ഡെവലപ്മെന്റ് ഓഫിസര്‍ അനന്തന്, കെ. വിജയന് മാസ്റ്റര്‍, വി. ബിന്ദു സംസാരിച്ചു. കൗണ്‍സിലര്‍ അനിത സ്വാഗതവും രഞ്ജിനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."