കാഞ്ഞിരമുഴി മുത്തേരി-കല്ലുരുട്ടി റോഡ് തകര്‍ന്നു
മുക്കം: നഗരസഭയിലെ കാഞ്ഞിരമുഴി മുത്തേരി-കല്ലുരുട്ടി റോഡ് തകര്‍ന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. മാസങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. വീതികുറഞ്ഞ റോഡിലൂടെ ബസടക്കമുള്ള വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് സര്‍വിസ് നടത്തുന്നത്. നിരവധി വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന റോഡിലൂടെ കാല്‍നടപോലും ദുസ്സഹമായിരിക്കുകയാണ്.
അതേസമയം ടാറിങ് ഇളകി പല സ്ഥലങ്ങളിലും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ മഴവെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്തതും യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നു. കോഴിക്കോട്ടുനിന്ന് മലയോര പ്രദേശമായ തിരുവമ്പാടിയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണ് അനധികൃതരുടെ അനാസ്ഥയില്‍ തകര്‍ന്നിരിക്കുന്നത്.
എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്ന് ആറുകോടി രൂപ അനുവദിച്ചതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പലയിടത്തും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ചതല്ലാതെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി യാതൊരു നീക്കവും ഇതുവരെ നടന്നിട്ടില്ല. മഴക്കാലം തുടങ്ങിയതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ റോഡിന്റെ പാച്ച്‌വര്‍ക്കെങ്കിലും നടത്തണമെന്നും കാഞ്ഞിരമുഴി ഡിവിഷന്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ടി ബാലന്‍ അധ്യക്ഷനായി. പി. കൃഷ്ണന്‍ കുട്ടി, ശിവരാജന്‍, ഇ.കെ ശിവദാസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."