നഞ്ചന്‍കോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത സര്‍ക്കാര്‍ കത്ത് വൈകിപ്പിക്കുന്നതില്‍ ദുരൂഹതയെന്ന്
സുല്‍ത്താന്‍ബത്തേരി: നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയുടെ വനത്തിലൂടെ കടന്നുപോകുന്ന ഭാഗത്തിന്റെ സര്‍വേ നടത്താന്‍ അനുമതി ലഭിക്കാനായി കേരള-കര്‍ണാടക വനം വകുപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇനിയും കത്തു നല്‍കാത്തതില്‍ ദുരൂഹതയെന്ന് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി.
വന്യജീവി സങ്കേതങ്ങളിലൂടെ റെയില്‍പാതകള്‍ നിര്‍മിക്കാന്‍ തടസ്സമില്ലെന്ന് റെയില്‍വേ നിയമത്തില്‍ത്തന്നെ വ്യക്തമാണ്. റെയില്‍വേ നിയമത്തിലെ ഈ വ്യവസ്ഥക്ക് പരിസ്ഥിതി സംരക്ഷണ നിയമത്തിലേയോ വന്യജീവി സംരക്ഷണ നിയമത്തിലേയോ, വന സംരക്ഷണ നിയമത്തിലേയോ വ്യവസ്ഥകള്‍ ബാധകമല്ലെന്ന് 1992ല്‍ കൊങ്കണ്‍ റയില്‍വേ കോര്‍പ്പറേഷനും ഗോവ ഫൗണ്ടേഷനുമായുള്ള കേസില്‍ ബോംബേ ഹൈക്കോടതി വിധിച്ചിരുന്നു.
ഇതിനെതിരെയുള്ള അപ്പീല്‍ സുപ്രീംകോടതി പരിഗണിക്കുകപോലും ചെയ്തിട്ടില്ല. എന്നിരിക്കെയാണ് വനത്തിലൂടെയുള്ള പാത സംബന്ധിച്ച കര്‍ണാടകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സാങ്കേതിക തടസ്സം ഉന്നയിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. വനത്തിലൂടെ കടന്നുപോകുന്ന റെയില്‍പാതകള്‍ സംബന്ധിച്ച നിയമം മന്ത്രിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായതെന്നും ഭാരവാഹികള്‍ പറഞ്ഞു. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയെ സംബന്ധിച്ച് 2017 മാര്‍ച്ചിലും ഏപ്രിലിലും കര്‍ണാടക ചീഫ് സെക്രട്ടറിയുമായി കേരള ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലും ഈ വിജ്ഞാപനം ഒരു തടസ്സമായി ഉന്നയിച്ചിട്ടേയില്ല. വനത്തിന്റെ ഭൂപടത്തില്‍ റയില്‍പാത കടന്നുപോകുന്ന ഭാഗം അടയാളപ്പെടുത്തി നല്‍കാനാണ് കര്‍ണാടക ആവശ്യപ്പെട്ടിരുന്നത്.
കര്‍ണാടക ഉന്നയിക്കാത്ത തടസ്സം കേരള നിയമസഭയില്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഉന്നയിച്ചതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. റെയില്‍ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം. പാതയുടെ വനത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ സര്‍വേ നടത്താന്‍ വനത്തില്‍ പ്രവേശിക്കാനുള്ള അനുമതി മാത്രമേ ഈ ഘട്ടത്തില്‍ ലഭിക്കേണ്ടതുള്ളൂ. അതിനുള്ള അപേക്ഷ ഇരു സംസ്ഥാനങ്ങളിലേയും വനം വകുപ്പു മേധാവികള്‍ക്കു നല്‍കാന്‍ കേരള സര്‍ക്കാര്‍ തയാറാവണം. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ തടസ്സങ്ങള്‍ നീക്കണമെന്നും നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."