ഏത്തക്കായ്ക്ക് പൊള്ളുന്ന വില; ഉപ്പേരിക്ക് വില കൂടും
കോട്ടയം: ജില്ലയില്‍ കപ്പയ്ക്ക് പിന്നാലെ ഏത്തനും പൊള്ളുന്ന വില.
സാധാരണക്കാരനുപോലും ഏത്തപ്പഴം വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ വിപണിയിലെ കാര്യങ്ങള്‍. പണം ഉള്ളവന്‍ മാത്രം ഏത്തനും ഞാലിപ്പൂവനും കഴിച്ചാല്‍ മതിയോയെന്ന് ഉപഭോക്താക്കള്‍ ചോദിക്കുമ്പോള്‍ ഏത്തന്റെ ലഭ്യതയില്ലായ്മയാണ് കച്ചവടക്കാര്‍ മുന്‍പോട്ട് വെക്കുന്നത്. ജില്ലയില്‍ വാഴകൃഷിയില്‍ കുറവ് വന്നതോടെ വരവ് കായ്ക്ക് വന്‍ ഡിമാന്‍ഡാണ് ഇപ്പോള്‍ . തമിഴ് നാട്ടില്‍ നിന്നും വടക്കന്‍ മേഖലയില്‍ നിന്നുമുള്ള ഏത്തനാണ് ഇപ്പോള്‍ വിപണി കീഴടക്കിയിരിക്കുന്നത്. കൃഷിക്കേറ്റ രോഗബാധയാണ് ഇടനിലക്കാര്‍ മുതലാക്കുന്നതെന്ന ആരോപണവും ശക്തമാണ്. കിലോയ്ക്ക് 75 രൂപ നിരക്കിലാണ് വിപണിയില്‍ പഴം വിറ്റഴിക്കുന്നത്. ഏത്തയ്ക്കായുടെ വില കുത്തനെ വര്‍ധിച്ചതോടെഇത്തവണ ഓണത്തിന് ഉപ്പേരി വിലയും വര്‍ധിക്കുമെന്നാണ് വിവരം. നിലവില്‍ ഉപ്പേരിക്കു കിലോയ്ക്ക് 300 രൂപയായി. ഓണമടുക്കുന്നതോടെ ഉപ്പേരി വില ഇനിയും വര്‍ധിക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
കാര്‍ഷിക മേഖലയില്‍ രോഗം പിടിപെട്ടതാണ് അന്യ നാട്ടില്‍ നിന്നും നേന്ത്രക്കായ് ഇറക്കുമതി ചെയ്യേണ്ടി വന്നത്. ഓണവിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഉത്പന്നങ്ങളിലൊന്നാണ് നേന്ത്രക്കുലകള്‍.
ഇത്തരത്തില്‍ വിപണിയിലെ ഏത്തപ്പഴ ലഭ്യത കുറഞ്ഞത് മുതലെടുക്കുകയാണ് ഇടനിലക്കാര്‍. വടക്കന്‍ മേഖലയില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നുമുള്ള ഏത്തപ്പഴത്തിനും മറ്റും വന്‍ വിലയാണ് ഇടനിലക്കാര്‍ ഈടാക്കുന്നത്.
വിപണിയില്‍ പഴത്തിന് പൊള്ളുന്ന വിലയാണെങ്കില്‍ കര്‍ഷകരുടെ കയ്യിലെത്തുന്നത് തുച്ഛമായ തുക മാത്രം. കളത്തൂര്‍, കാഞ്ഞിരത്താനം, ഞീഴൂര്‍ മേഖലയില്‍ വാഴകൃഷി നടത്തിയിരുന്നുവെങ്കിലും രോഗബാധ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പഴത്തിന് വില വര്‍ധിക്കുമ്പോഴും കൃഷിക്ക് ഇറക്കിയ പമം പോലും നേടാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.പാളയംകോടന്‍ പഴത്തിന് കഴിഞ്ഞദിവസം കിലോയ്ക്ക് 30യായിരുന്നു വിപണി വില.ഏത്തന്‍ പച്ചകായ്ക്ക് കിലോയ്ക്ക് 55 രൂപയും ഞാലിപ്പൂവന്‍ 60 രൂപയുമാണ് ഇപ്പോഴത്തെ കമ്പോളവില.
ആദ്യമായിട്ടാണ് ഏത്തയ്ക്കായുടെ വില ഇത്രയും ഉയരുന്നതെന്നു കര്‍ഷകരും പറയുന്നു.
മൂന്നു മാസത്തോളമായി തിമിര്‍ത്തു പെയ്ത മഴയും കാറ്റും വാഴക്കൃഷിക്കു പ്രതികൂലമായി. കൃഷിവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചതും വാഴക്കൃഷിക്കാണ്. മുന്‍കാലങ്ങളില്‍ ഓണക്കാലത്തു ഉപ്പേരി വറുക്കുന്നതിനും മറ്റുമായി തമിഴ്‌നാട്ടില്‍നിന്നു വന്‍തോതില്‍ ഏത്തക്കായ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."