കാറ്റിലും മിന്നലിലും വടയത്ത് ലക്ഷങ്ങളുടെ നാശനഷ്ടം
കുറ്റ്യാടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മിന്നലിലും പഞ്ചായത്തിലെ വടയം മേഖലയില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. 12 വീടുകള്‍ മരങ്ങള്‍ വീണും മിന്നലേറ്റും ഭാഗികമായി തകര്‍ന്നു. കാപ്പിയില്‍ സൂപ്പി, ലത്തീഫ് ചുണ്ടേമ്മല്‍, അന്ത്രു ചുണ്ടേമ്മല്‍, ലത്തീഫ് കരക്കണ്ടി, ഒറ്റപ്പിലാവുള്ളതില്‍ ഹമീദ്, അമ്മദ് ചുണ്ടച്ചാലില്‍, സൂപ്പി കക്കുടുമ്പില്‍, കുമാരന്‍ കുയ്യാനോട്ടുമ്മല്‍, ഒ.പി അഷ്‌റഫ്, കക്കട്ടില്‍ മൊയ്തു, നിട്ടൂര്‍ മീത്തലെ എടപ്പന ഭാസ്‌കരന്‍ എന്നിവരുടെ വീടുകള്‍ക്കാണു നാശനഷ്ടങ്ങള്‍ സംഭവിച്ചത്.
ശക്തമായ മിന്നലില്‍ പുത്തന്‍പുരയില്‍ അലിയുടെ വീടിന്റെ വയറിങ്ങും വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. മേഖലയില്‍ വ്യാപകകൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെ വടയം ടൗണ്‍, വടയം കാരക്കണ്ടി, കക്കട്ടില്‍ പീടിക തുടങ്ങിയ ഭാഗങ്ങളിലാണു സംഭവം.
നാശനഷ്ടമുണ്ടായ സ്ഥലങ്ങളും വീടുകളും പാറക്കല്‍ എം.എല്‍.എ സന്ദര്‍ശിച്ചു. നാശം നേരിട്ട മുഴുവനാളുകള്‍ക്കും അടിയന്തര സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷണന്‍, വാര്‍ഡ് അംഗങ്ങളായ വി.പി മൊയ്തു, എടത്തുംകര നാണു, ശ്രീജേഷ് ഊരത്ത്, സി.സി സൂപ്പി, വി.പി മുഹമ്മദ് ജൈസല്‍, എം.പി ഷാജഹാന്‍ എന്നിവരും വീടുകള്‍ സന്ദര്‍ശിച്ചു. വില്ലേജ് ഓഫിസര്‍ ആര്‍. രാധാകൃഷ്ണന്‍, വില്ലേജ് അസി. ജി. മണിക്കുട്ടന്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."