കിറ്റ്‌കോ സംഘം തളങ്കര മുസ്‌ലിം ഹൈസ്‌കൂള്‍ സന്ദര്‍ശിച്ചു
തളങ്കര: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അഞ്ചു കോടി രൂപയുടെ വികസന പദ്ധതിക്കായി കാസര്‍കോട് മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുത്ത തളങ്കര ഗവ. മുസ്‌ലിം ഹൈസ്‌കൂളില്‍ കിറ്റ്‌കോ ലിമിറ്റഡ് (കേരള ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടിങ് ഓര്‍ഗനൈസേഷന്‍) പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി.
സ്‌കൂളില്‍ മുന്‍ഗണനാ ക്രമത്തില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ കണക്കെടുത്തു. അടിയന്തിരമായി നിര്‍മിക്കേണ്ട കെട്ടിടങ്ങള്‍ക്ക് ആവശ്യമായ തുക എത്രയാണെന്നു വകയിരുത്തി. സ്‌കൂളില്‍ നടന്ന പ്രൊജക്ട് ചര്‍ച്ച എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ മൂസ അധ്യക്ഷനായി. പ്രധാനധ്യാപിക സി. വിനോദ, വാര്‍ഡ് കൗണ്‍സലര്‍ റംസീന റിയാസ്, പ്രിന്‍സിപ്പല്‍ കെ. മനോജ്, ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, വൈസ് പ്രസിഡന്റുമാരായ കെ.എ.എം ബഷീര്‍ വോളിബോള്‍, സി.എല്‍ ഹമീദ്, കിറ്റ്‌കോ പ്രതിനിധികളായ ടോം ജോസ്, ബി. ശ്രീനാഥ്, ആര്‍കിടെക്ട് എ.ബി വിപിന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് സൈദ യൂസഫ് സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."