HOME
DETAILS

അറുതിയില്ലാതെ പനമരം ബീനാച്ചി റോഡിലെ ദുരിതയാത്ര

  
backup
October 09 2018 | 05:10 AM

%e0%b4%85%e0%b4%b1%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%a8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ac%e0%b5%80%e0%b4%a8%e0%b4%be

പനമരം: പനമരം - നെല്ലിയമ്പം, പനമരം-പുഞ്ചവയല്‍-ബിനാച്ചി റോഡില്‍ ദുരിതയാത്രയ്ക്ക് അറുതിയില്ല. റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായിട്ടും അറ്റകുറ്റപണികള്‍ നടത്തുന്നതിനോ റീടാറിങ് ചെയ്യുന്നതിനോ പൊതുമരാമത്ത് വകുപ്പ് നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
എല്ലാ വര്‍ഷവും പേരിന് കുഴിയടക്കല്‍ നടത്തുന്നതല്ലാതെ റോഡ് പൂര്‍ണമായും ഗതാഗതയോഗ്യമാക്കുന്നതിനുള്ള ഒരു നടപടികളും ബന്ധപ്പെട്ടവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. പനമരം ടൗണ്‍ മുതല്‍ നെല്ലിയമ്പം വരെ വാഹനയാത്ര സാഹസികമാണ്. നടുവൊടിക്കുന്ന യാത്രകാരണം ബസുകള്‍ക്കും പോലും അറ്റകുറ്റപണികള്‍ക്ക് വന്‍തുക വേണ്ടി വരുന്നുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് നെല്ലിയമ്പം റോഡ് വീതി കൂട്ടി ടാറിങ് നടത്തിയിരുന്നു. നിര്‍മാണത്തിലെ അപാകത മൂലം ടാറിങ് കഴിഞ്ഞ് ആഴ്ച്ചകള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നു. ഇപ്പോള്‍ ടാറിങ് കാണാന്‍ പോലുമില്ലാതെ വന്‍കുഴികള്‍ രുപപ്പെട്ടിരിക്കുകയാണ്. ദിവസേന കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളുമടക്കം നൂറ് കണക്കിന് വാഹനങ്ങള്‍ ഈ രണ്ട്‌റൂട്ടിലുടേയും സര്‍വിസ് നടത്തുന്നുണ്ട്.
പനമരം മുതല്‍ താഴെ നെല്ലിയമ്പം വരെയും പനമരം മുതല്‍ മാത്തൂര്‍ വയല്‍ വഴി പുഞ്ചവയല്‍ വരെയും പനമരം പൊതുമരാമത്ത് സെക്ഷന്റെ കീഴിലും തുടര്‍ന്നുള്ള ഭാഗം പുല്‍പ്പള്ളി സെക്ഷന്റെ നടവയലില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന് കീഴിലുമാണ് റോഡുള്ളത്.ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതസമരവും റോഡ് പണികള്‍ക്ക് തടസമാവുന്നുണ്ട്. റോഡ് യാത്ര ദുഷ്‌ക്കരമായതോടെ പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്ക് പ്രതിഷേധ സമരങ്ങള്‍ നടത്താനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago