നീലഗിരിയില്‍ കനത്ത മഴ; ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു
ഊട്ടി: നീലഗിരിയില്‍ കനത്ത മഴ തുടരുന്നു. ഇതോടെ ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്.
കുന്നൂരില്‍ 82 മില്ലീമീറ്ററും കോത്തഗിരി 64, അവലാഞ്ചി 42, കെത്ത 35, കോടനാട് 47, കേത്തി 43, എമറാള്‍ഡ് 26, കിണ്ണക്കോര 20, ദേവാല 26 എന്നിങ്ങനെയാണ് കഴിഞ്ഞദിവസം ജില്ലയില്‍ ലഭിച്ച മഴയുടെ അളവ്.
കനത്ത മഴയില്‍ കഴിഞ്ഞദിവസം പത്തിലധികം വീടുകള്‍ തകര്‍ന്നിരുന്നു. പലയിടങ്ങളിലും കൃഷിയിടത്തില്‍ വെള്ളം കയറി വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. എന്നാല്‍ മഴ ലഭിച്ചതോടെ വൈദ്യുതി ഉല്പാദനം കൂടുതല്‍ കാര്യക്ഷമമാക്കാമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി വകുപ്പ്.
തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത നിലയങ്ങള്‍ ഉള്ളത് നീലഗിരിയിലാണ്. ജില്ലയില്‍ വൈദ്യുത ഉല്പാദനത്തിനായി നിര്‍മിച്ച ഡാമുകളിലെ ജലം ഉപയോഗിച്ച് സിങ്കാര, മായാര്‍, അവലാഞ്ചി,കുന്താ, കെത്ത, എമറാള്‍ഡ്, കാട്ടുകുപ്പ തുടങ്ങിയ വൈദ്യുത നിലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
പന്ത്രണ്ടോളം വൈദ്യുത നിലയങ്ങളില്‍ നിന്നായി പ്രതിദിനം 834 മെഗാവോള്‍ട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കോരകുന്താ, അപ്പര്‍ ഭവാനി, എമറാള്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഡാമുകളിലെ ജലം നിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്. ഡാമുകളില്‍ ജലം സമൃതമായതിനാല് വേനല്‍ കാലത്ത് വൈദ്യുത ഉല്പാദനത്തെ ബാധിക്കില്ലെന്നും അധികൃതര്‍പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."