HOME
DETAILS

ബീഫ് ഫെസ്റ്റിനിടെ മര്‍ദ്ദനം: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി പ്രതിഷേധത്തില്‍ സംഘര്‍ഷം

  
backup
May 31 2017 | 06:05 AM

iit-madras-students-protest

ചെന്നൈ: മദ്രാസ് ഐ.ഐ.ടി കാംപസില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച മലയാളി ഗവേഷണ വിദ്യാര്‍ഥിക്കു ക്രൂരമര്‍ദനമേറ്റ സംഭവത്തിനതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ നേരിയ സംഘര്‍ഷം. പ്രതിഷേധത്തില്‍ പങ്കെടുത്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി.ക്യാംപസ് പ്രധാനകവാടത്തിന് മുന്നില്‍ പൊലിസും വിദ്യാര്‍ഥികളും ഉന്തും തള്ളുമുണ്ടായി.

എയറോസ്‌പേസ് എന്‍ജിനിയറിങ്ങില്‍ പി.എച്ച്.ഡി ചെയ്യുന്ന മലപ്പുറം സ്വദേശി ആര്‍.സൂരജിനാണ് ക്യാംപസിലെ സംഘപരിവാര്‍ അനുകൂലികളായ സംഘത്തിന്റെ മര്‍ദനമേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വലതുകണ്ണിനു സാരമായ പരുക്കേറ്റ സൂരജിനെ നുങ്കമ്പാക്കത്തെ ശങ്കര നേത്രാലയയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.  ഉത്തരേന്ത്യക്കാരനായ മനീഷ് കുമാറടക്കം ഒന്‍പതു പേര്‍ക്കെതിരെയാണു  കേസെടുത്തത്. കലാപം അഴിച്ചുവിടല്‍, പരപ്രേരണ കൂടാതെയുള്ള മര്‍ദനം, തെറ്റായ രീതിയില്‍ തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതികളുടെ പരാതിയില്‍ മര്‍ദനത്തിനിരയായി ചികിത്സയിലുള്ള മലയാളി വിദ്യാര്‍ഥി സൂരജിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരമാണ് സൂരജടക്കമുള്ള 80 വിദ്യാര്‍ഥികള്‍ കാംപസില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്.  തൊട്ടടുത്തദിവസം ഹോസ്റ്റല്‍ മെസില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അക്രമിസംഘമെത്തി സൂരജ് ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയായിരുന്നു.

സംഭവത്തില്‍ കഴിഞ്ഞ ദിവസം കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചിരുന്നു. പ്രതികള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago