പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി
കാളികാവ്: ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങി പോയി. ഫണ്ട് വിനിയോഗത്തിലെ അപാകതയെ ചൊല്ലി എല്‍.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയം ഭരണ സമിതി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.
ആസൂത്രണ ഫണ്ട് വിനിയോഗത്തില്‍ യു.ഡി.എഫ് ഭരണ സമിതിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കാണിച്ച് മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എന്‍.സൈതാലിയാണ് നോട്ടീസ് നല്‍കിയത്. പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രമേയം അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് അംഗങ്ങളും വ്യക്തമാക്കി. ഫണ്ട് വിനിയോഗത്തില്‍ അപാകതയുണ്ടെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റിലാണ് കണ്ടെത്തിയതെന്നാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ പറയുന്നത്. ആസൂത്രണ ഫണ്ടില്‍ നിന്ന് 47 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കാത്തതിനാല്‍ ഫണ്ട് പാഴായിട്ടുണ്ട്. പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാല്‍ അടുത്ത പദ്ധതിയില്‍ പാഴാക്കിയ തുക സംസ്ഥാന സര്‍ക്കാര്‍ തിരിച്ച് പിടിക്കുകയും ചെയ്യും.
94 ലക്ഷം രൂപയുടെ നഷ്ടമാണ് ഗ്രാമപ്പഞ്ചായത്തിന് ഉണ്ടായിട്ടുള്ളതെന്ന് എല്‍.ഡി.എഫ്. അംഗങ്ങള്‍ ആരോപിച്ചു.എന്‍ സൈതാലി നല്‍കിയ അടിയന്തിര പ്രമേയത്തെ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എന്‍.രാമചന്ദ്രന്‍ പിന്‍താങ്ങി.
എല്‍.ഡി.എഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കില്‍ കഴമ്പില്ലെന്നും പഞ്ചായത്ത് ഭരണ സമിതിയെ തകര്‍ക്കാന്‍ രാഷ്ട്രീയ പ്രേരിതമായ ഇടപെടലാണെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. വികസന, ക്ഷേമകാര്യ അധ്യക്ഷ പദവികള്‍ കൈകാര്യം ചെയ്യുന്ന എല്‍.ഡി.എഫ് അംഗങ്ങള്‍ക്ക് പോലും പാഴായ പദ്ധതികള്‍ ഏതെല്ലാമാണെന്ന് അടിയന്തര പ്രമേയ ചര്‍ച്ചാവേളയില്‍ വ്യക്തമായി ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മാത്രമാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ ഉന്നയിക്കുന്നതെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."