ഉദ്ഘാടനത്തിന് മുന്‍പ് വാട്ടര്‍ ടാങ്ക് ചോര്‍ന്നൊലിക്കുന്നതായി പരാതി
എടവണ്ണപ്പാറ: പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുദ്ദേശിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച വാട്ടര്‍ ടാങ്ക് ചോര്‍ന്നൊലിക്കുന്നതായി പരാതി. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിന് കാത്തിരിക്കുമ്പോഴാണ് സ്ലാബ് ചോര്‍ന്നൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മഴയെ തുടര്‍ന്ന് പെയിന്റിങ് നടത്തിയ സീലിങില്‍ ചോര്ന്നൊലിച്ചതിന്റെ പാടുകള്‍ കാണാനാകുന്നുണ്ട്.
പത്ത് ലക്ഷം രൂപ മുടക്കി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ എളമരം പാലക്കുഴയിലാണ് വാട്ടര്‍ ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. പദ്ധതിക്കായി ഭൂമി സൗജന്യമായി നല്കിയവരും ഗുണഭോക്താക്കളും അപാകത അറിയിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ ഗൗനിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 5,000 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് മുകളില്‍ കയറ്റി പ്ലംബിങ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. പ്ലംബിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായി വെള്ളം ടാങ്കില്‍ നിറച്ചാല്‍ സ്ലാബിന്റെ അറ്റകുറ്റപ്പണികള്‍ സാധ്യമാകില്ല.
അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വാട്ടര്‍ ടാങ്ക് സ്ലാബിന്റെ ബലക്ഷയത്തിന് കാരണമാകുമെന്ന് ഗുണഭോക്താക്കള്‍ ആശങ്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."