അഴിമതിക്കെതിരായ സമരം: മുന്നോട്ടുപോകുമെന്ന് സസ്പെന്‍ഷനിലായ കോണ്‍ഗ്രസ് നേതാക്കള്‍
ഗുരുവായൂര്‍: അഴിമതിക്കെതിരായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡി.സി.സി സസ്പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍. സസ്പെന്ഷന് കൊണ്ട് അഴിമതിക്കെതിരായ സമരം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ മണ്ഡലം പ്രസിഡന്റുമാരായ എം.വി ലോറന്‍സ്, പി.കെ മോഹനന്, പൂക്കോട്, ബ്ലോക്ക് കോണ്‍ഗ്രസ് നിര്‍വാഹക അംഗം സി. അബ്ദുള്‍ മനാഫ്, മുന്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.വി ജോയ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുടെ ഓഹരി ജില്ലാ നേതൃത്വത്തിനും ലഭിച്ചിട്ടുണ്ടെന്ന സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. 35 വര്‍ഷങ്ങളായി റൂറല്‍ ബാങ്കിലും അര്‍ബന്‍ ബാങ്കിലും നടന്നുകൊണ്ടിരിക്കുന്ന അഴിമതി പുറത്തുകൊണ്ടുവന്നത് സഹകരണ സംരക്ഷണ സമിതിയാണെന്നും പ്രസ്താവനയില്‍ നേതാക്കള്‍ അവകാശപ്പെട്ടു. ജില്ലാ നേതൃത്വം അഴിമതിക്കാരുടെ കൈയിലെ ചട്ടുകമായി മാറിയെന്നും സസ്പെന്ഷന് ലഭിച്ചവര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."