മലമ്പുഴയുടെ കാവലാളായി ഗോപാലന്റെ ജീവിതം
പാലക്കാട്: മലമ്പുഴ ഡാമിന്റെ സംരക്ഷണം തപസ്യയാക്കിയെടുത്തു മികച്ച പ്രവര്‍ത്തനം നടത്തിവരുന്ന പി. ഗോപാലന്‍ ഇന്ന് മലമ്പുഴക്കാരുടെ മച്ചാനാണ്. ചെറിയൊരു കട നടത്തി അതില്‍നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് സാമൂഹിക സേവനം നടത്തി മുന്നോട്ടുപോകുന്ന ഗോപാലന്‍ ആദിവാസികളുടെ വേദന കേട്ടറിയാനും അത് പുറം ലോകത്തെ അറിയിക്കാനും വ്യഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.
മലമ്പുഴയുടേയും, മലമ്പുഴ ഡാമിന്റെയും കാവല്‍കാരനായിപ്രയാണം തുടങ്ങിയിട്ട് ഇരുപത് വര്‍ഷത്തിലേറെയായി. മലമ്പുഴയുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങളും കൈയ്യേറ്റങ്ങളും ഡാമിനകത്ത് മാലിന്യം തള്ളുന്നതും അധികൃതരുടെ അനാസ്ഥയുമെല്ലാം തന്നെ ആദ്യം പുറംലോകമറിയുന്നത് അദ്ദേഹത്തിലൂടെയാണ്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം തന്നെ മരത്തെകള്‍ വച്ചുപിടിപ്പിക്കുന്നതിലും അവ പരിപാലിക്കുന്നതിലും ഇവരുടെ സംഘടന സ്പാര്‍ക്കും, മലമ്പുഴ സംരക്ഷണ സമിതിയുംപ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നാട്ടുകാരുടേയും പരിസരവാസികളുടേയും പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.
മരത്തൈകള്‍ വയ്ക്കുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ മുഴുവന്‍ തുകയും സംഘടനാംഗങ്ങള്‍ തന്നെയാണ് വഹിക്കുന്നത്. മലമ്പുഴയില്‍ ചെറിയൊരു ഫാന്‍സികട നടത്തുന്ന ഗോപാലന്‍ തന്റെ സമ്പാദ്യം മുഴുവന്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. മലമ്പുഴയിലെ ആദിവാസികള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും അദ്ദേഹം ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
എല്ലാ വര്‍ഷവും പരിസ്ഥിതി ദിനത്തില്‍ ഇവര്‍ മലമ്പുഴ ഡാമിനകത്തും പരിസരപ്രദേശങ്ങളിലും മരത്തൈകള്‍ വച്ചുപിടിപ്പിക്കാറുണ്ട്. ഇങ്ങനെ നട്ടു പിടിപ്പിച്ച 150 ഓളം നിലമ്പൂര്‍ തേക്കിന്‍ തൈകള്‍ ഇന്ന് ജലസേചനവകുപ്പിന് ലക്ഷങ്ങളോളം വില വരുന്ന മുതലാണ്. ഇതിനോടൊപ്പം തന്നെ പരിസരപ്രദേശങ്ങളിലേ 55 വീടുകളിലും ഇവര്‍ തേക്കിന്‍ തൈകള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഡോ. പി.എസ് പണിക്കരോടൊപ്പം പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ വര്‍ഷം പരിസ്ഥിതി ദിനത്തിലും മലമ്പുഴയിലും ചമ്പക്കാട്, ഇരുകുളം എന്നിവിടങ്ങളിലുമായി തേക്ക്, ഉങ്ങ്, മട്ടി, പന മുതലായ 300 ഓളം മരത്തെകള്‍ വച്ചു പിടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുളളതായി ഗോപാലന്‍ പറയുന്നു. ദേവകിയാണ് ഭാര്യ. മക്കള്‍: രതീഷ്, രജിത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."