നൈപുണ്യ കര്‍മസേനയെ സ്ഥിരം സംവിധാനമാക്കുന്നത് പരിഗണനയില്‍: മന്ത്രി
തിരുവനന്തപുരം: നൈപുണ്യ കര്‍മസേനയെ വ്യാവസായിക വകുപ്പിന് കീഴില്‍ സ്ഥിരം സംവിധാനമാക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി ടി. പി രാമകൃഷ്ണന്‍. പ്ലേസ്‌മെന്റ് സെല്ലുകള്‍ക്ക് സമാനമായ രീതിയില്‍ നൈപുണ്യ കര്‍മസേനയെ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്.
ദുരന്ത വേളയിലുള്‍പ്പെടെ കര്‍മസേനയുടെ സേവനം പ്രയോജനപ്പെടുത്താനാവുമെന്ന് മന്ത്രി പറഞ്ഞു. പ്രളയ മേഖലയിലെ വീടുകളില്‍ സേവനം നടത്തിയ വ്യാവസായിക പരിശീലന വകുപ്പിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും ചേര്‍ന്ന നൈപുണ്യ കര്‍മസേനയ്ക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിതകേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി. എന്‍ സീമ, ബി. സത്യന്‍ എം. എല്‍. എ, നവകേരളം കര്‍മ പദ്ധതി കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, വ്യാവസായിക പരിശീലന വകുപ്പ് ഡയരക്ടര്‍ ഇന്‍ ചാര്‍ജ് പി. കെ മാധവന്‍പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."