റഷ്യന്‍ മുന്‍ ചാരനെതിരേ വിഷപ്രയോഗം: അക്രമികളില്‍ രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞു
ലണ്ടന്‍: റഷ്യന്‍ മുന്‍ ചാരന് സെര്‍ജി സ്ക്രീപാലിനും മകള്‍ യൂലിയക്കുമെതിരേ വിഷ പ്രയോഗം നടത്തിയ രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയിലെ ഡോക്ടര്‍ അലക്സാണ്ടര്‍ മുഷ്കിനാണ് രണ്ടാമത്തെ വ്യക്തിയെന്ന് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ബെല്ലിങ്കറ്റ് വെബ്സൈറ്റ് കണ്ടെത്തി.
ഇദ്ദേഹം നേരത്തെ അലക്സാണ്ടര്‍ പെട്രോവ് എന്ന വ്യാജ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതേ പേരിലാണ് ഇയാള്‍ ബ്രിട്ടനിലേക്ക് യാത്ര പോയിരുന്നത്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതില്‍ ഒരാള്‍ റഷ്യന്‍ സൈനിക അംഗമായ അനാറ്റോലിയ ചെപിഗയാണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു.
ബ്രിട്ടനിലെ സലിസ്ബറിയില്‍ മാര്‍ച്ചിലാണ് സ്ക്രീപാലിനും മകള്‍ക്കുമെതിരേ വിഷ പ്രയോഗമുണ്ടായത്. ദൃക്സാക്ഷികള്‍, പാസ്പോര്‍ട്ടിന്റെ കോപ്പി എന്നിവ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ അക്രമിയെ തിരിച്ചറിയാനായത്. വ്യാജ, യഥാര്‍ഥ പാസ്പോര്ട്ടുകള് ബ്രിട്ടന് സന്ദര്‍ശനത്തിനിടെ അലക്സാണ്ടര്‍ മുഷ്കിന് കൊണ്ടുപോയിരുന്നുവെന്ന് ബെല്ലിങ്കറ്റ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."