നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും കേരളത്തിലെത്തും
ന്യൂഡല്‍ഹി: നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തിയതികളില്‍ കൊച്ചിയിലെത്തുമെന്ന് ഇന്ത്യയിലെ നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ഡെന്‍ബര്‍ഗ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന 1,520 അംഗ പ്രതിനിധി സംഘവും 40 പേരുടെ സാമ്പത്തിക പ്രതിനിധികളും ദൗത്യത്തിന്റെ ഭാഗമാകും. കൊച്ചിയില്‍ ജില്ലാ കലക്ടര്‍ എസ് സുഹാസും ഡല്‍ഹിയില്‍ കേരളാ ഹൗസ് റസിഡന്റ് കമ്മിഷണറും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
കേരള സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും നെതര്‍ലന്‍ഡ്‌സ് ദേശീയ ആര്‍ക്കൈവ്‌സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 മ്യൂസിയങ്ങളും വികസിപ്പിക്കും. നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാം പോര്‍ട്ടിന്റെ സഹകരണത്തോടെ അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്‍പനയ്ക്കും വികസനത്തിനും ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും ധാരണയായി. നെതര്‍ലന്‍ഡ്‌സ് ഡെലിഗേഷന്റെ ഒക്ടോബറിലെ സന്ദര്‍ശനവേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശന വേളയില്‍ നെതര്‍ലന്‍ഡ്‌സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആര്‍ക്കൈവ്‌സിന്റെ വികസനവും നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായാണിത്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ പൂര്‍ത്തിയായിവരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കാര്‍ഷിക രംഗത്തും പുഷ്പകൃഷിയിലും നെതര്‍ലന്‍ഡ്‌സിനുള്ള വൈദഗ്ധ്യം കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്ന് അംബാസഡര്‍ അഭിപ്രായപ്പെട്ടു. കേരളത്തെ പച്ചക്കറി-പുഷ്പ മേഖലയിലെ മികവുറ്റ കേന്ദ്രമാക്കി മാറ്റാനും നെതര്‍ലന്‍ഡ്‌സ് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഡച്ച് കമ്പനികള്‍ക്ക് താല്‍പര്യമുണ്ടെന്ന വിവരവും അദ്ദേഹം അറിയിച്ചു.
ഇന്ത്യയുമായുള്ള ഡച്ച് ബന്ധത്തിന്റെ തുടക്കം കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഹോറിത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ് എഡിഷന്‍ കേരള സര്‍വകലാശാല പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിന്റെ പ്രത്യേക ഗിഫ്റ്റ് എഡിഷന്‍ തയാറാക്കി വരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പുസ്തകത്തിന്റെ കോപ്പി നെതര്‍ലന്‍ഡ്‌സ് ഭരണാധികാരിക്ക് എത്തിച്ചു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നെതര്‍ലന്‍ഡ്‌സ് എംബസി ധനകാര്യ വകുപ്പു മേധാവി ജൂസ്റ്റ് ഗേയ് ജര്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
നെതര്‍ലന്‍ഡ്‌സിന് കേരളം
നഴ്‌സുമാരെ നല്‍കും
ന്യൂഡല്‍ഹി: നെതര്‍ലന്‍ഡ്‌സിന് ആവശ്യമായ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കാന്‍ കേരളം തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയിലെ നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ബര്‍ഗിനെ അറിയിച്ചു. നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30,000-40,000 പേരുടെ ആവശ്യം ഇപ്പോള്‍ ഉïെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസില്‍ സന്ദര്‍ശിച്ചപ്പോഴാണ് നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി ഇക്കാര്യം ചൂïിക്കാട്ടിയത്.
കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണ ബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പ്രതികരിച്ചു. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാറിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."