ജപ്തി നടപടി: സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് കൃഷിമന്ത്രി
തിരുവനന്തപുരം: കാര്‍ഷിക വായ്പാ മൊറട്ടോറിയം നീട്ടാനാവില്ലെന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തിനെതിരേ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍.
ജപ്തി നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് മന്ത്രി അറിയിച്ചു. മൊറട്ടോറിയം കാലാവധി അവസാനിച്ചാലും ജപ്തിയെക്കുറിച്ച് കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ല. ബാങ്കുകള്‍ക്കും സാമൂഹ്യ ഉത്തരവാദിത്തമുണ്ട്. വിഷയത്തില്‍ റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ടുവരികയാണ്. ഇതുവരെയും മറുപടിയൊന്നും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ബാങ്കേഴ്സ് സമിതിയുമായി തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സര്‍ക്കാരിന്റെ ആവശ്യം നടപ്പാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഇന്നലെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ആര്.ബി.ഐ പ്രതിനിധി അറിയിച്ചു.
നേരത്തേ മൊറട്ടോറിയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി നേരിട്ട് ആര്.ബി.ഐ ഗവര്‍ണറെ കാണുകയും മുഖ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തിരുന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. പുനഃക്രമീകരിച്ച വായ്പകള്‍ക്ക് മൊറട്ടോറിയം നീട്ടിനല്കാന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് അധികാരമുണ്ടെന്ന് നേരത്തേ ആര്.ബി.ഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന ബാങ്കേഴ്സ് സമിതി തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."