ഓപ്പറേഷന് സേഫ്റ്റി. സ്കൂള്‍ വാഹനങ്ങളില്‍ പരിശോധന
തളിപ്പറമ്പ്: ഓപ്പറേഷന് സേഫ്റ്റിയുടെ ഭാഗമായി തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി സ്റ്റേഷന് പരിധിയിലെ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണവും ഉണ്ടപ്പറമ്പ് മൈതാനിയില്‍ നടന്നു. ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ തുറക്കുന്നതോടെ യാത്രാസുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി എസ്.പിയുടെ നിര്‍ദേശമനുസരിച്ചാണ് ഓപ്പറേഷന് സേഫ്റ്റിക്ക് രൂപം നല്‍കിയത്.
120ഓളം വാഹനങ്ങളാണ് പരിശോധനക്കെത്തിയത്. വാഹനങ്ങളിലെ ഫസ്റ്റ്എയ്ഡ് ബോക്സ്, ഫയര്‍ എക്യുപ്മെന്റ്സ്, എമര്‍ജന്‍സി ഡോര്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമതാ പരിശോധന, ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണം എന്നിവയും നടന്നു.
സ്കൂള്‍ തുറന്ന് രണ്ടാഴ്ചയ്ക്കകം കുട്ടികളെ കൊണ്ടുവരുന്ന മറ്റ് സ്വകാര്യ വാഹനങ്ങളുടെ പരിശോധനയും നടത്തുമെന്ന് പൊലിസ് അറിയിച്ചു. എസ്.ഐമാരായ പി.എ ബിനുമോഹന്, വി.ആര് വിനീഷ്, പി.ബി സജീവ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."