സി.ബി.എസ്.ഇ കായിക മേള സമാപിച്ചു
പാലാ: സംസ്ഥാന സി.ബി.എസ്.ഇ കായികമേളയില്‍ 209 പോയിന്റോടു കൂടി മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ ചാംപ്യന്മാരായി. 14 സ്വര്‍ണവും, 9 വെള്ളി, 5 വെങ്കലം കരസ്ഥമാക്കിയാണ് ലേബര്‍ ഇന്ത്യ സ്‌കൂള്‍ ചാംപ്യന്‍ഷിപ്പ് നേടിയത്.
വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ 140 പോയിന്റുമായി (8 സ്വര്‍ണവും, 6 വെള്ളി, 5 വെങ്കലം) രണ്ടാം സ്ഥാനവും കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂള്‍ 110 (5 സ്വര്‍ണവും, 6 വെള്ളി, 3 വെങ്കലം) പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.
ക്ലസ്റ്റര്‍ 10 വിഭാഗത്തില്‍ ഭവന്‍സ് വിദ്യാമന്ദിര്‍ പൂച്ചട്ടി 9 സ്വര്‍ണവും, 7 വെള്ളി, 9 വെങ്കലവുമായി 224 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാള ഹോളി ഗ്രേസ് അക്കാദമി 154 (9 സ്വര്‍ണവും, 6 വെള്ളി, 5 വെങ്കലം) പോയിന്റുമായി രണ്ടാം സ്ഥാനത്തും, കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിര്‍ മുളങ്കുന്നത് കാവ് 129 (10 സ്വര്‍ണവും, 5 വെള്ളി, 3 വെങ്കലം) പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."