HOME
DETAILS

സ്വതന്ത്ര മൈതാനിയുടെ നവീകരണം; നഗരസഭയില്‍ ഭരണ-പ്രതിപക്ഷ പോര്

  
backup
October 10 2018 | 04:10 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%ae%e0%b5%88%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%b5%e0%b5%80

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി ടൗണിന്റെ ഹ്യദയഭാഗത്തുള്ള സ്വതന്ത്ര മൈതാനിയുടെ നവീകരണത്തില്‍ അഴിമതിയും ധൂര്‍ത്തുമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതി സ്വകാര്യ പങ്കാളിത്തതോടെ നിര്‍മിച്ച സ്വതന്ത്ര മൈതാനി പൊളിച്ച് നവീകരികണം നടത്തുന്നത് പൊതുജനങ്ങളുടെ നികുതി പണം കൊള്ളയടിക്കുന്നതിന് വേണ്ടിയാണ്. മുനിസിപ്പാലിറ്റിയുടെ ഗ്രാമപ്രദേശങ്ങളിലുള്ള റോഡുകള്‍ മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
ടൗണിലെ പ്രധാന റോഡുകളായ വിക്ടറി ഹോസ്പിറ്റല്‍ റോഡ്, സ്റ്റേഡിയം റോഡ്, സന്തോഷ് ജങ്ഷന്‍ റോഡ്, കേളപ്പജി റോഡ് എന്നിവയെല്ലാം പൊളിഞ്ഞ് കിടക്കുകയാണ്. മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിലെ സ്ട്രീറ്റ് ലൈറ്റുകള്‍ അറ്റകുറ്റ പണികള്‍ നടത്താതെയും വന്യമൃഗശല്യത്തിന് പരിഹാരം കാണാതെയുമാണ് ഭരണ സമിതി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നവീകരിച്ച സ്വതന്ത്ര മൈതാനിയെ വീണ്ടും നവീകരിക്കുന്നത്. പ്രവൃത്തി പൂര്‍ത്തികരിച്ചവര്‍ക്ക് പണം നല്‍കാനില്ലാതെ പ്രയാസപ്പെടുമ്പോഴാണ് ഈ ധൂര്‍ത്തും അഴിമതിയും നടക്കുന്നതെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സിലര്‍മാരായ എം.എന്‍ വിജയന്‍, പി.പി അയ്യൂബ്, വത്സ ജോസ്, ബാനു പുളിക്കല്‍, കണ്ണിയാന്‍ അഹമ്മദ്, ഷിഫാനത്ത്, രാധ രവിന്ദ്രന്‍ പങ്കെടുത്തു.

യു.ഡി.എഫിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്

സുല്‍ത്താന്‍ ബത്തേരി: നഗരസഭ ഭരണ സമിതി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ വിളറിപൂണ്ടവരാണ് സ്വതന്ത്ര മൈതാനി നവീകരണത്തിന് എതിരെയും നഗരസഭ ഭരണസമിതിക്കെതിരേയും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
2011 നവംബറിലാണ് 15 വര്‍ഷത്തേക്ക് കോട്ടക്കുന്ന് ലയണ്‍സ് ക്ലബിന് യു.ഡി.എഫ് ഭരണ സമിതി സ്വതന്ത്ര മൈതാനി വിട്ട് നല്‍കിയത്. കാലാകാലങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്തി പരിപാലിക്കാമെന്ന വ്യവസ്ഥ പ്രകാരമായിരുന്നു ഇത്. എന്നാല്‍ സ്വകാര്യ കമ്പനി കരാര്‍ ലംഘിക്കുകയും ചരിത്ര പ്രധാന്യമുള്ള സ്വതന്ത്ര മൈതാനി നാശോന്മുഖമായി മാറുകയും ചെയ്തപ്പോള്‍ ഭരണസമിതി കോട്ട്കുന്ന് ലയണ്‍സ് ക്ലബുമായുള്ള കരാര്‍ പ്രകാരം മൈതാനി സംരക്ഷിക്കണമെന്നും അല്ലാത്തപക്ഷം നഗരസഭയെ തിരിച്ചേല്‍പ്പിക്കണമെന്നും ആവിശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ മൈതാനി സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും കരാറില്‍ നിന്ന് പിന്‍മാറുകയാണെന്നും അറിയിച്ച് ലയണ്‍സ് ക്ലബ് നഗരസഭക്ക് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുലക്ഷം രൂപ വകയിരുത്തി നവീകരണത്തിന് തീരുമാനിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിക്കുകയും പുറമെ വന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. രാഷ്ട്രീയ മാര്യാദകള്‍ ചേര്‍ന്നതല്ലെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. ഡ്രൈനേജ് നവീകരണം നടത്തിയപ്പോള്‍ സ്വതന്ത്ര മൈതാനിയുടെ മതിലുകള്‍ പൊളിച്ച് മാറ്റുകയും ചെയ്തിരുന്നു. വിക്ടറി ഹോസ്പിറ്റല്‍ റോഡ്, കേളപ്പജി റോഡ് എന്നിവ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതാണ്. മന്ദംക്കൊല്ലി ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കൊണ്ടാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരംസമിതി ചെയര്‍മാന്‍മാരായ സി.കെ സഹദേവന്‍, പി.കെ സുമതി, എല്‍.സി പൗലോസ് കൗണ്‍സിലര്‍മാരായ എം.സി ശരത്, ടി.കെ രമേശ്, കെ റഷിദ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago