HOME
DETAILS

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

  
Web Desk
September 30, 2024 | 6:36 AM

Fake Currency Notes Featuring Actor Anupam Kher Seized in Ahmedabad

അഹമ്മദാബാദ്: കള്ളനോട്ടുകള്‍ പിടികൂടുക എന്നത് ഇന്ത്യയില്‍ ഒരു പുതിയ സംഭവമല്ല. എന്നാല്‍ ഇപ്പോള്‍ പിടിച്ച നോട്ടുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഗാന്ധിജിക്ക് പകരം ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ ചിത്രമാണ് നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' എന്നും എഴുതിയിരിക്കുന്നു. ഗുജറാത്തിലെ അഹമ്മാദാബാദില്‍ നിന്നാണ് ആ വ്യാജനെ പൊക്കിയിരിക്കുന്നത്. നൂറും ആയിരവുമല്ല 
 1.60 കോടി രൂപയുടെ വ്യാജ കറന്‍സികളാണ് ഇവിടെ നിന്ന് പിടികൂടിയിട്ടുളളത്. tv9ഗുജറാത്തിന്റേതാണ് റിപ്പോര്‍ട്ട്. 

വ്യാജ നോട്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പലരും സംഭവത്തില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും ചിലര്‍ ഇത് തമാശയായി കാണുകയും ചെയ്തു. സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് അഹമ്മദാബാദ് സിറ്റി പൊലിസ് അറിയിച്ചു. അഹമ്മദാബാദിലെ മനേക് ചൗക്കില്‍ ബുള്ളിയന്‍ സ്ഥാപനം നടത്തുന്ന മെഹുല്‍ തക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2,100 ഗ്രാം സ്വര്‍ണം വേണമെന്ന ആവശ്യവുമായി പ്രതികള്‍ തക്കറിനെ സമീപിച്ചിരുന്നു. സെപ്തംബര്‍ 24ന് നവരംഗ്പുര ഏരിയയിലെ സിജി റോഡിലെ ഒരു കൊറിയര്‍ സ്ഥാപനത്തില്‍ സ്വര്‍ണം എത്തിക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം തക്കര്‍ സ്വര്‍ണവുമായി തന്റെ രണ്ട് ജീവനക്കാരെ ഓഫിസിലേക്ക് അയച്ചു. വിലയായി 1.3 കോടിയുടെ പണമടങ്ങിയ ഒരു പ്ലാസ്റ്റിക് കവര്‍ പ്രതികള്‍ ജീവനക്കാര്‍ക്ക് നല്‍കുകയും ചെയ്തു. നോട്ടെണ്ണല്‍ മെഷീനില്‍ നോട്ടുകള്‍ എണ്ണാനും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ബാക്കിയുള്ള 30 ലക്ഷം രൂപ അടുത്തുള്ള കടയില്‍ നിന്ന് എടുത്തുതരാമെന്ന് പറഞ്ഞ് രണ്ട് പ്രതികളും കടയില്‍ നിന്ന് രക്ഷപ്പെട്ടതായി പൊലിസ് പറഞ്ഞു. എന്നാല്‍, തക്കറിന്റെ ജീവനക്കാര്‍ പ്ലാസ്റ്റിക് കവര്‍ തുറന്നപ്പോള്‍ അതില്‍ വ്യാജ നോട്ടുകളാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നവരംഗ്പുര പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ, ഗുജറാത്തിലെ സൂറത്ത് നഗരത്തില്‍ ഒരു ഓണ്‍ലൈന്‍ വസ്ത്ര സ്റ്റോറിന്റെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യാജ കറന്‍സി നിര്‍മാണ യൂണിറ്റ് റെയ്ഡ് ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നടന്‍ ഷാഹിദ് കപൂര്‍ അഭിനയിച്ച ഫാര്‍സി എന്ന വെബ് സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വ്യാജനോട്ട് അച്ചടിച്ചതെന്നാണ് അന്ന് പിടിയിലായ  പ്രതികള്‍ പറഞ്ഞത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  2 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  2 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  2 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  2 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  2 days ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  2 days ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  2 days ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  2 days ago