HOME
DETAILS

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

ADVERTISEMENT
  
Web Desk
September 30 2024 | 04:09 AM

PV Anwar Hits Back at CPM and CM Hints at New Party Formation

മലപ്പുറം: മുഖ്യമന്ത്രിയേയും സി.പി.എമ്മിനേയും കടന്നാക്രമിച്ച് വീണ്ടും പി.വി അന്‍വര്‍ എം.എല്‍.എ. സി.പി.എം വെല്ലുവിളിക്കുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയാറാണെന്ന് അന്‍വര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനും മലപ്പുറം ജില്ലാ സെക്രട്ടറി വര്‍ഗീയവാദിയുമാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ പറഞ്ഞു നടന്നത് മലപ്പുറം മാപ്പിളയെന്നായിരുന്നു. ഇന്നലെയാണ് ക്രിസ്റ്റ്യന്‍ കോളജ് സ്‌കൂളിലാണ് പഠിച്ചതെന്നും എന്റെ സഹോദരിമാര്‍ പ്രൊവിഡന്‍സ് കോളജിലുമാണ് പഠിച്ചതെന്നും അറിഞ്ഞത്. നമ്മള്‍ എല്ലായിടത്തും ഉണ്ട്. ഏറനാട് മാപ്പിളയുമാണ്. വര്‍ഗീയവാദിയല്ല എന്ന് തെളിയിക്കേണ്ട അധിക ബാധ്യതയായി വന്നു- അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന പൊതുയോഗം വിപ്ലവമായി മാറുമെന്നും അന്‍വര്‍ പറഞ്ഞു. പരിപാടിയെ കുറിച്ച് ജനങ്ങള്‍ വിലയിരുത്തട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും സി.പി.എം ജനപ്രതിനിധികളോടും പങ്കെടുക്കണമെന്ന് ആവശ്യപെട്ടിട്ടില്ല. ഞാന്‍ തീരുമാനിച്ചാല്‍ എല്‍.ഡി.എഫിന്റെ 25 പഞ്ചായത്തുകള്‍ പോകും.
 
തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും ജനപിന്തുണയുണ്ടെങ്കില്‍ മാത്രം പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും അന്‍വര്‍ പറഞ്ഞു. 

കേരളത്തിലെ യുവാക്കള്‍ ആശങ്കയിലാണ്. എന്റെ നെഞ്ചത്ത് കയറുന്നതിന് പകരം സര്‍ക്കാര്‍ യുവാക്കളെ അഡ്രസ് ചെയ്യണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും പ്രതിസന്ധിയാണ്. യുവാക്കള്‍ക്കായി കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണം. അന്‍വര്‍ പറഞ്ഞു.

തടയണ പൊളിക്കല്‍ സംബന്ധിച്ച ചോദ്യത്തിന് പൊളിക്കാന്‍ തടയണ വേണ്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഏത് തടയണയാണ് പൊളിക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു. എനിക്കെതിരെ ഇനിയും കേസുകള്‍ വരും. പാര്‍ക്കിന്റെ കാര്യത്തിലും അതാണ് വരുക. അദ്ദേഹം പറഞ്ഞു.

 സ്വര്‍ണം കൊണ്ട് കൊടുക്കുന്നവരെ എന്താണ് പിടികൂടാത്തതെന്നും അദ്ദേഹം ചോദിച്ചു. മനപൂര്‍വമാണ് മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പി. ശശിക്ക് സ്വര്‍ണ കടത്തില്‍ പങ്കുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  2 days ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  2 days ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  2 days ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  2 days ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  2 days ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  2 days ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  2 days ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  2 days ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  2 days ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  2 days ago