HOME
DETAILS

കുട്ടനാട്ടുക്കാര്‍ക്ക് സമ്പൂര്‍ണ നഷ്ടപരിഹാരം നല്‍കണം: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്

  
backup
October 10 2018 | 04:10 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

ആലപ്പുഴ: കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും പൂര്‍ണ നഷ്ടപരിഹാരം നല്‍കണമെന്ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.
ആദ്യ വെള്ളപ്പൊക്കത്തില്‍ അടിയന്തരമായി പ്രഖ്യാപിച്ച 10,000 രൂപ ഇനിയും ലഭിക്കാത്തവര്‍ക്കു നല്‍കണം. പൂര്‍ണമായും ഭാഗികമായും വീട് തകര്‍ന്നവരുടെ കൃത്യമായ കണക്കുവിവരങ്ങള്‍ തയാറാക്കി അവര്‍ക്കും സഹായം വിതരണം ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.
അടുത്ത കൃഷിയിറക്കേണ്ട സമയമായിട്ടും കര്‍ഷകര്‍ക്കുണ്ടായ ഭീമമായ നഷ്ടത്തിനു മറുപടിയോ പരിഹാരമോ ഇല്ലെന്നും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 100 ദിവസം തൊഴില്‍ദിനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാനദണ്ഡപ്രകാരം ഏറ്റെടുക്കാന്‍ കഴിയുന്ന തൊഴിലുകളില്ല. ക്ഷീരമേഖലയിലും കാര്‍ഷിക മേഖലയിലും തൊഴിലുറപ്പ് പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനു നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ഗോഡൗണുകളില്‍നിന്ന് അഞ്ചുകിലോ അരിയും ഒരു ബക്കറ്റും മാത്രമാണ് കുട്ടനാട് നിവാസികള്‍ക്കു ലഭിച്ചത്. ഗോഡൗണുകളില്‍ ഇപ്പോഴും സാധനങ്ങള്‍ കെട്ടിക്കിടക്കുകയാണ്.
വൈസ് പ്രസിഡന്റ് രമണി എസ്. ഭാനുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago