കരിഞ്ചീരകം എന്ന മഹാ ഔഷധം..
കരിഞ്ചീരകം എന്നത് അനവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ്. അനവധി ഫലങ്ങളും ഔഷധമൂല്യങ്ങളും അടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്‌ഫേറ്റ്, അയണ്‍, ഫോസ്ഫറര്‍, കാര്‍ബണ്‍, ഹൈഡ്രേറ്റ് തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നു.
കരിഞ്ചീരകത്തിന്റെ 28 ശതമാനത്തോളം എണ്ണയാണ്. വൈറസിനെയും സൂക്ഷമാണുക്കളേയും നശിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങളും കരിഞ്ചീരകത്തില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ കാന്‍സറിനെ പ്രതിരോധിക്കുന്ന കരോട്ടിനും ശക്തമായി ഇതില്‍ അടങ്ങിയിരിക്കുന്നു. മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന യൂററ്റിക്, ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍, അമ്ല പ്രതിരോധകങ്ങള്‍ തുടങ്ങിയവയും ഇതില്‍ അടങ്ങിയിരിക്കുന്നു.
അനവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് കരിഞ്ചീരകം. ഉഷ്ണവീര്യമുള്ളവ ആയതുകൊണ്ട് തന്നെ ശൈത്യരോഗങ്ങളെ അവ ഇല്ലാതാക്കുന്നു. അതു പോലെ ഇസ്ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാര്‍ നിരവധി രോഗങ്ങളുടെ ശമനത്തിനായി കരിഞ്ചീരകം നിര്‍ദേശിച്ചിട്ടുണ്ട്.
മുടികൊഴിച്ചില്‍: മികച്ച ഔഷധമായി ഇസ്ലാമിക വൈദ്യന്മാര്‍ നിര്‍ദേശിച്ചിരുന്നു. കരിഞ്ചീരക പൊടി കാട്ടാശാലയുടെ നീരില്‍ ഒരു ടീസ്പൂണ്‍ സുര്‍ക്കെസെയിനും ഒരു കപ്പ് സൈറ്റൂണെണ്ണയും കൂട്ടി കുഴച്ച് വൈകുന്നേരങ്ങളില്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. എന്നിട്ട് ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ശുദ്ധിയാക്കുക. മുടികൊഴിച്ചിലിന് ശമനമുണ്ടാവും. തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം 15 മിനുറ്റ് വെയില്‍ കായുക. അഞ്ചു മണിക്കൂറിന് ശേഷം മാത്രമേ കുളിക്കാവൂ. ഇപ്രകാരം ഒരാഴ്ച തുടരുക.
തലവേദന: അല്‍പ്പം കരിഞ്ചീരകപ്പൊടിയും അതിന്റെ പകുതി ഗ്രാമ്പൂവിന്റെയും നന്നായി പൊടിച്ച പൊടികള്‍ സമമായി കൂട്ടിച്ചേര്‍ത്ത് തലവേദനയുണ്ടാകുമ്പോള്‍ വെണ്ണ ചേര്‍ക്കാത്ത പാലില്‍ സേവിക്കുക. കൂടാതെ കരിഞ്ചീരക എണ്ണ തലവേദനയുള്ളിടത്ത് തേച്ച് ഉഴിയുന്നതും ഉത്തമമാണ്.
ഉറക്കമില്ലായ്മ: ഒരു സ്പൂണ്‍ കരിഞ്ചീരകത്തില്‍ തേനില്‍ ചാലിച്ച് ഒരു കപ്പ് ചൂടുപാലില്‍ ചേര്‍ത്ത് കുടിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."