HOME
DETAILS

ശരീഅത്ത് സമ്മേളനം: മലപ്പുറത്ത്‌നിന്നു കാല്‍ലക്ഷം പേര്‍ പങ്കെടുക്കും; വെള്ളിയാഴ്ച പള്ളികളില്‍ ഉദ്‌ബോധന പ്രസംഗവും ഒപ്പു ശേഖരണവും

  
backup
October 10 2018 | 05:10 AM

%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa

മലപ്പുറം: കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ 13ന് നടക്കുന്ന ശരീഅത്ത് സമ്മേളനത്തിനു ജില്ലയില്‍നിന്നു കാല്‍ലക്ഷം പേര്‍.
മലപ്പുറം സുന്നീമഹലില്‍ നടന്ന സമസ്ത ജില്ലാ നേതൃയോഗം പരിപാടി വിജയിപ്പിക്കുന്നതിനു പദ്ധതികളാവിഷ്‌ക്കരിച്ചു. സമ്മേളനത്തോടനുബന്ധിച്ചു വെള്ളിയാഴ്ച പള്ളികളില്‍ ഉദ്‌ബോധന പ്രസംഗവും രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന ഒപ്പു ശേഖരണവും നടക്കും. സമ്മേളനത്തിലേക്കായി വിവിധ ഭാഗങ്ങളില്‍നിന്നായി വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.എം.എഫ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലൊട്ടുക്ക് പ്രചാരണ കണ്‍വന്‍ഷനുകളും നടന്നുവരികയാണ്.
കണ്‍വന്‍ഷന്‍ സമസ്ത മുശാവറ അംഗം ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുശാവറ അംഗം എ. മരക്കാര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സയ്യിദ് കെ.കെ.എസ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മുശാവറ അംഗങ്ങളായ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മെയ്തീന്‍കുട്ടി ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഒ.ടി മൂസ മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് ജനറല്‍സെക്രട്ടറി സത്താര്‍ പന്തലൂര്‍, ജില്ലാ പ്രതിനിധികളായ പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി (സമസ്ത), കാടാമ്പുഴ മൂസ ഹാജി, സലീം എടക്കര, പി.കെ ലത്വീഫ് ഫൈസി(എസ്.വൈ.എസ്), പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല(എസ്.കെ.എസ്.എസ്.എഫ്), കാളാവ് സൈതലവി മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, യു. ശാഫി ഹാജി (എസ്.എം.എഫ്), സയ്യിദ് ബി.എസ്.കെ തങ്ങള്‍, പി. ഹസന്‍ മുസ്‌ലിയാര്‍, കെ.ടി ഹുസൈന്‍കുട്ടി മൗലവി, അബ്ദുല്‍ ഖാദിര്‍ ഖാസിമി(എസ്.കെ.ജെ.എം), കെ.ടി കുഞ്ഞിമോന്‍ ഹാജി, കെ.എം കുട്ടി(മാനേജ്‌മെന്റ് അസോ.), അഡ്വ. ആരിഫ്(എംപ്ലോയീസ് അസോ.), കുന്നത്ത് ഇബ്‌റാഹീം ഫൈസി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം(ഓസ്‌ഫോജ്‌ന), അസ്‌ലഹ് മുതുവല്ലൂര്‍(എസ്.കെ.എസ്.ബി.വി), സമസ്ത മണ്ഡലം സെക്രട്ടറിമാരായ സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഇ.പി അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ അരിമ്പ്ര, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മജീദ് ദാരിമി വളരാട്, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറിമാരായ ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, റാഫി പെരുമുക്ക്, അമാനുല്ല ദാരിമി, കെ.വി വീരാന്‍ മാസ്റ്റര്‍, വിവിധ പോഷക ഘടകങ്ങളുടെ ജില്ലാ സമിതി അംഗങ്ങള്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

bahrain
  •  15 days ago
No Image

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

latest
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-04-01-2024

PSC/UPSC
  •  15 days ago
No Image

പുതുവർഷത്തിൽ ഉജ്ജ്വല തുടക്കത്തോടെ സിറ്റി; ഇത്തിഹാദിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തി 

latest
  •  15 days ago
No Image

അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതി നേട്ടത്തിൽ ലയണൽ മെസിയും

Football
  •  15 days ago
No Image

സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വിസിറ്റ് ഖത്തർ; ജനുവരി 27 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  15 days ago
No Image

വടക്കൻ പറവൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  15 days ago
No Image

അച്ഛനും മകനും തമ്മിലുള്ള അടി പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് മർദ്ദിച്ചതായി പരാതി

Kerala
  •  15 days ago
No Image

ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്‌ത സംഭവം; ഭാര്യക്കും ബന്ധുക്കൾക്കും ജാമ്യം 

National
  •  15 days ago
No Image

ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

Kerala
  •  15 days ago