പൂട്ടിയ സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ തുറക്കാന്‍ നടപടിയില്ല
നീലേശ്വരം: നീലേശ്വരത്തെ പൂട്ടിയ സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ തുറക്കാന്‍ നടപടിയായില്ല. ജനങ്ങള്‍ക്കു ഏറെ ഉപകാരപ്രദമായിരുന്ന മെഡിക്കല്‍ സ്റ്റോറിനു കഴിഞ്ഞ ഫെബ്രുവരിയിലാണു താഴുവീണത്. വില്‍പന കുറവാണെന്ന കാരണം പറഞ്ഞായിരുന്നു അടച്ചു പൂട്ടല്‍. രാജാസ് ഹൈസ്‌കൂളിനു സമീപം മേല്‍പ്പാലത്തിനു താഴെയാണ് ഇതു പ്രവര്‍ത്തിച്ചിരുന്നത്.
ഒരു വര്‍ഷം മുന്‍പാണ് അന്നത്തെ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി അനൂപ് ജേക്കബ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. ജനങ്ങള്‍ക്കു സഹായകമായ തരത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഒരു വര്‍ഷം തികയും മുന്‍പേ അടച്ചു പൂട്ടുകയായിരുന്നു.
ഇവിടെ ശരാശരി 75,000 രൂപയാണു മാസവരുമാനമായി ലഭിച്ചിരുന്നത്. എന്നാല്‍ മൂന്നര ലക്ഷം രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ഇതു തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് അധികൃതര്‍. കൂടുതല്‍ വിറ്റുവരവുണ്ടാക്കാന്‍ കഴിയുന്ന മറ്റൊരിടം ലഭിച്ചാല്‍ വീണ്ടും തുറക്കാന്‍ തയാറാണെന്നും അധികൃതര്‍ പറയുന്നു. സാധാരണ ജനങ്ങളുടെ ആശ്രയമായ ന്യായവില മരുന്നുശാല തുറക്കാനാവശ്യമായ നടപടികള്‍ പുതിയ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."