ജീവനക്കാര്‍ കൂട്ടത്തോടെ പരിശീലനത്തില്‍; അനാഥമായി പ്രാഥമികാരോഗ്യ കേന്ദ്രം
തൃക്കരിപ്പൂര്‍: ജീവനക്കാര്‍ കൂട്ടത്തോടെ പരിശീലനത്തിലായണ്ടേതണ്ടണ്ടണ്ടാടെ അനാഥമായി പ്രാഥമികാരോഗ്യ കേന്ദ്രം. ആകെയുള്ള ഒരു മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശീലപരിപാടിയില്‍ പങ്കെടുക്കാന്‍ പോയതോടെ പ്രാഥമികാരോഗ്യ കേന്ദ്രം അനാഥമായത്. പടന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണ് ഇന്നലെ മുതല്‍ നാഥനില്ലാതായി മാറിയത്. ഇന്നും നാളെയുമായി പാലക്കാട് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ ചൊവ്വാഴ്ച തന്നെ ജോലിയില്‍നിന്നു വിടുതല്‍ ചെയ്തതോടെ നൂറിലധികം രോഗികള്‍ ചികില്‍സ കിട്ടാതെ തിരിച്ചു പോയി.
പരിശീലനം കഴിഞ്ഞുതിരിച്ചു വരുന്നതുവരെയുള്ള ദിവസങ്ങളില്‍ ഇതു തന്നെയാകും സ്ഥിതി.
മെഡിക്കല്‍ ഓഫിസറെ കൂടാതെ എന്‍.എച്ച്.എം പദ്ധതി പ്രകാരം നിയമിച്ച ഡോക്ടര്‍ അസുഖം മൂലം അവധിയിലുമാണ്. പകരം സംവിധാനം ഒരുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് ആശുപത്രി അനാഥമാകാന്‍ കാരണമായത്. നിലവിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി 'ആര്‍ദ്രം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലക്കാട് മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ പരിശീലനം നടത്തി വരുന്നത്.
രണ്ടുദിവസത്തെ പരിശീലനത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്നു മെഡിക്കല്‍ ഓഫിസര്‍ കൂടാതെ സ്റ്റാഫ് നഴ്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നിഷ്യന്‍, ക്ലര്‍ക്ക് എന്നിവരും പഞ്ചായത്തില്‍നിന്നു പ്രസിഡന്റ,് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍, സെക്രട്ടറി എന്നിവരും ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുമാണ് പങ്കെടുക്കുന്നത്. വ്യാഴാഴ്ച വൈകീട്ടോടെ പരിശീലനം അവസാനിച്ച് വെള്ളിയാഴ്ച തിരിച്ചു വരുന്നതിനാല്‍ ശനി, ഞായര്‍ അവധിയും കഴിഞ്ഞ് തിങ്കളാഴ്ച മാത്രമേ ഇവര്‍ ആശുപത്രിയിലെത്തുകയുള്ളൂ.
ഒന്നിലധികം ഡോക്ടര്‍മാരുള്ള കേന്ദ്രങ്ങളില്‍ വലിയ പ്രശ്‌നം ഉണ്ടാകാനിടയില്ലെങ്കിലും ഒരു ഡോക്ടര്‍ മാത്രമുള്ള ഇത്തരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.
അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെട്ട് ബദല്‍ സംവിധാനമൊരുക്കി പരിഹാരം ഉണ്ടാക്കണമെന്ന് പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ ആരോഗ്യ മന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."