വിദ്യാഭ്യാസ സ്ഥാപനം ഒഴിപ്പിക്കാനുള്ള നീക്കം അനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കണ്ണൂര്‍: വാടക കെട്ടിടത്തില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന വ്യക്തിയെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ കെട്ടിടം ഉടമ പൊലിസിന്റെ പിന്തുണയോടെ നടത്തുന്ന ശ്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. സി.ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ജില്ലാ പൊലിസ് മേധാവിക്കു നിര്‍ദേശം നല്‍കി. കേസ് നവംബര്‍ എട്ടിനു കണ്ണൂരില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. തളിപ്പറമ്പ് സ്വദേശി കെ.പി ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയിലാണു നടപടി.
നേരത്തെ തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വാടക കൃത്യമായി നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടം ഉടമ ക്രമാതീതമായി വാടക വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച് വാടക നിയന്ത്രണ കോടതിയില്‍ കേസുണ്ട്. കഴിഞ്ഞ ഏഴിന് പെണ്‍കുട്ടികള്‍ക്കു ഹോസ്റ്റല്‍ സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചുറ്റുമതില്‍ കെട്ടിടം ഉടമ പൊളിച്ചുനീക്കിയതായി പരാതിയില്‍ പറയുന്നു. ഗുണ്ടാ ആക്രമണവും ഉണ്ടായി. തന്നെ ഗുണ്ടകള്‍ മര്‍ദിച്ചതായി പരാതിക്കാരന്‍ പറഞ്ഞു. കെട്ടിടം ഉടമയെ സഹായിക്കുന്ന നിലപാടാണു പൊലിസ് സ്വീകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
സ്ഥാപനം ഒഴിപ്പിക്കണമെങ്കില്‍ നിയമപരമായ വഴിമാത്രം തേടണമെന്നു കമ്മിഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള പരാതിക്കാരന്റെ നിയമപരമായ അവകാശത്തെ കെട്ടിട ഉടമ ചോദ്യംചെയ്യരുത്. പൊലിസ് ഉദ്യോഗസ്ഥര്‍ കെട്ടിടം ഉടമയുമായി അനധികൃതമായി കൈകോര്‍ക്കുകയാണെന്നു പരാതിയുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."