HOME
DETAILS
MAL
യമന്‍: സൈനിക പരേഡിനു നേരെ ഹൂതി ആക്രമണം; 40 മരണം
backup
August 01 2019 | 21:08 PM
സന്‍ആ: യമനില്‍ സൈനിക പരേഡിനു നേരെ ശീഈ ഹൂതി സായുധസംഘം നടത്തിയ ആക്രമണത്തില്‍ 40 മരണം. യമനിലെ ദക്ഷിണ തുറമുഖ പട്ടണമായ ഏദനില്‍ സര്‍ക്കാര്‍ സൈനിക കേന്ദ്രത്തിനു നേരെയാണ് ആക്രമണമുïായത്. കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണുള്ളത്. എന്നാല്‍, അന്‍പതിലധികം പേര് കൊല്ലപ്പെട്ടതായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട്ചെയ്തു. യമനിലെ സഊദി നിയന്ത്രണത്തിലെ സഖ്യത്തില്‍പ്പെട്ട യു.എ.ഇ സൈനികര്‍ക്കു നേരെയായിരുന്നു ആക്രമണം. ഏദനിലുള്ള ബുറൈഖ ക്യാംപിലെ സൈനികരും കമാന്‍ഡോകളുമാണ് ആക്രമണത്തിനിരയായത്. ആക്രമണം നടന്ന് വൈകാതെ തന്നെ സംഭവത്തിന്റെ ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുക്കുകയും ചെയ്തു. പരേഡിന് നേരെ ഡ്രോണുകളും മധ്യദൂര ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഹൂതികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."