പുരുഷ 'രക്ഷിതാവി'ന്റെ അനുമതി വേണ്ട: സ്ത്രീകള്‍ക്കെതിരായ യാത്രാ നിയന്ത്രണം ഒഴിവാക്കി സഊദി അറേബ്യ
റിയാദ്: സ്ത്രീകള്‍ക്ക് വിദേശത്തേക്കു പോകുമ്പോള്‍ പുരുഷ 'രക്ഷിതാവി'ന്റെ അനുമതി വേണമെന്ന നിയമം സഊദി അറേബ്യ ഒഴിവാക്കി. വെള്ളിയാഴ്ചയാണ് ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായത്.
സ്ത്രീകള്‍ക്ക് ഡ്രൈവിങിനുള്ള അനുമതി കഴിഞ്ഞവര്‍ഷമാണ് സഊദി നല്‍കിയത്. ഇതടക്കം നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നുവെങ്കിലും സ്ത്രീകള്‍ക്ക് പുറത്തുപോവാന്‍ പുരുഷ രക്ഷിതാവിന്റെ അനുമതി വേണമായിരുന്നു. ഇതാണ് ഇപ്പോള്‍ നീക്കിയത്.
പുതിയ തീരുമാനം സഊദി അറേബ്യയുടെ ആദ്യ വനിതാ അംബാസഡറായ റീമ ബന്ദര്‍ ആലു സഊദും സ്ഥിരീകരിച്ചു. തീരുമാനം ചരിത്രപരമാണെന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഇതുണ്ടായതെന്നും സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും തുല്യമായി ഇടപെടാനാവുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ നിയമം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമായിട്ടില്ല. 21 വയസായ സ്ത്രീകള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാനും രക്ഷിതാവിന്റെ സമ്മതമില്ലാതെ രാജ്യം വിടാനും അനുമതി നല്‍കുന്നതാണ് പുതിയ നിയമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."