HOME
DETAILS

ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രിയുടെ മകന് ഗ്രനേഡ് ആക്രമണക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ

  
backup
October 10, 2018 | 2:31 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae

ധാക്ക: ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ഖാലിദ സിയായുടെ മകന്‍ താരിഖ് റഹ്മാനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസില്‍ പ്രതികളായ മറ്റു 19 പേര്‍ക്ക് വധശിക്ഷയും വിധിച്ചു.
ഇപ്പോഴത്തെ പ്രധാനമന്ത്രിയും അക്കാലത്തെ പ്രതിപക്ഷനേതാവുമായിരുന്ന ഷെയ്ക് ഹസീനയ്ക്കു നേരേ 2004 ല്‍ നടന്ന ഗ്രനേഡാക്രമണക്കേസിലാണ് ഈ വിധി. താരിഖ് റഹ്മാന്‍ ബംഗ്ലാദേശില്‍നിന്നു നേരത്തേ രക്ഷപ്പെട്ടിരുന്നു.
ഷെയ്ക്ക് ഹസീന പ്രതിപക്ഷ നേതാവായിരിക്കെ അവാമി ലീഗ് 2004 ഓഗസ്റ്റ് 21 നു നടത്തിയ റാലിക്കു നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ 24 പേര്‍ മരിക്കുകയും ഷെയ്ക് ഹസീനയുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്കുപരിക്കു പറ്റുകയും ചെയ്തു. ഷെയ്ക് ഹസീനയ്ക്ക് ഈ അപകടത്തില്‍ കേള്‍വിത്തകരാറുണ്ടായിരുന്നു.
കേസിലെ വിധിയെ തുടര്‍ന്ന് രാജ്യത്തെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട താരിഖ് രഹ്മാന്‍ കേസ് വിചാരണക്കാലത്തു തന്നെ ബ്രിട്ടനില്‍ അഭയം തേടിയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിലാണ് കേസ് വിചാരണ നടന്നത്. ഖാലിദ സിയ അഴിമതിക്കേസില്‍ അഞ്ചുവര്‍ഷത്തേയ്ക്കു ശിക്ഷിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയെ നയിച്ചിരുന്നത് താരിഖ് റഹ്മാനായിരുന്നു.
തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട 19 പേരില്‍ മുന്‍ ആഭ്യന്തര സഹമന്ത്രി ലുത്‌ഫോസ്സമാന്‍ ബാബറും ഉള്‍പ്പെടും.
അടുത്ത ഡിസംബറില്‍ ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പു വരാനിരിക്കെയാണ് ഈ വിധി. 2014 ലെ തെരഞ്ഞെടുപ്പ് ഖാലിദയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ബഹിഷ്‌കരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തന്നെ... ഇന്ന് ആറിടത്ത് യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  a month ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  a month ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  a month ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  a month ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  a month ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  a month ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  a month ago