'പൊതു വിദ്യാഭ്യാസം നന്മയാണ്'; മകനെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്ത് വി.ടി ബല്‍റാം എം.എല്‍.എ
പാലക്കാട്: പൊതു വിദ്യാലയ സംരക്ഷണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം സ്വന്തം മകനെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തു. പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ട് മുന്നോട്ട് പോകണമെന്നും അതിനായി ജനപ്രതിനിധികള്‍ അടക്കമുളള മുഴുവന്‍ ആളുകളും സ്വന്തം മക്കളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണമെന്നുമാണ് ബല്‍റാം അദ്വൈത് മാനവിനെ അരിക്കാട് ഗവണ്മെന്റ് എല്‍പി സ്കൂളില്‍ ചേര്‍ത്തശേഷം ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ശശിയുടേത് അടക്കമുള്ള കുട്ടികള്‍ ഈ സ്കൂളില്‍ ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി മകൻ അദ്വൈത് മാനവ് വീടിനടുത്തുള്ള അരിക്കാട് ഗവ. എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശിച്ചു. ജാതിയും മതവും ചോദിക്കുന്ന കോളത്തിൽ മതമില്ല എന്ന് രേഖപ്പെടുത്തി. പ്രായപൂർത്തിയായതിന് ശേഷം അവന് ഇഷ്ടപ്പെട്ട മതം വേണമെങ്കിൽ തെരഞ്ഞെടുക്കാമല്ലോ." - വി.ടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു
പ്രവേശനോത്സവത്തിന് അതിഥിയെന്ന നിലയിലല്ല തന്റെ മകനായ അദ്വൈത് മാനവിനെ ഇവിടെ ചേര്‍ക്കാനായി രക്ഷിതാവെന്ന നിലയിലാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ അടക്കമുളള മുഴുവന്‍ ആളുകളും സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണം എന്നുളളതാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
അതാണ് സമൂഹം പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ് സ്കൂളിലെന്നും അത് പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."