HOME
DETAILS
MAL
വിദ്യാര്‍ഥികളില്‍ നിന്നും പണം തട്ടി പോലിസ് , 5 പേര്‍ക്ക് സസ്പെന്ഷന്.
backup
August 02 2019 | 15:08 PM
ഗാസിയാബാദ് : ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വിദ്യാര്‍ഥികളില്‍ നിന്നും 20,000 രൂപ തട്ടിയെടുത്ത 5 പോലിസുകാരെ സസ്പെന്റ് ചെയ്തു. ജൂലൈ 22 ാം തിയ്യതി ഗാസിയാബാദിലെ ഇന്ദിരാപുരം ഹാബിറ്ററ്റ് സെന്ററിന് പുറത്ത് കാറില്‍ ഇരിക്കുകയായിരുന്ന ഒരാണ്‍കുട്ടിയെയും പെണ്‍കുട്ടിയെയുമാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. മാതാപിതാക്കളെ അറിയിക്കുമെന്നും ജയിലിലടക്കമെന്നും അല്ലെങ്കില്‍ പണം തരണമെന്നും ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് ആണ്‍കുട്ടി ഡി.ജിപി ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പ്രതികളായ പോലിസുകാര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."