HOME
DETAILS
MAL
വാളാട് പി.എച്ച്.എസി; യു.ഡി.എഫ് മാപ്പ് പറയണമെന്ന്
backup
August 01 2016 | 00:08 AM
വാളാട്: പ്രൈമറി ഹെല്‍ത്ത് സെന്ററിനും കാട്ടി മൂലഹോമിയോ ആശുപത്രിക്കും കെട്ടിട സൗകര്യവും സ്ഥലവും അനുവദിച്ചതായ തെരഞ്ഞെടുപ്പ് കാലത്തെ മുന്‍ മന്ത്രിയുടെയും യു.ഡി.എഫിന്റെയും പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
വാളാട് പി.എച്ച്.സിക്ക് 50 ലക്ഷവും ഹോമിയോ കെട്ടിടത്തിന് 15 ലക്ഷം രൂപയും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചുവെന്നായിരുന്നു പ്രചാരണം.
തെരഞ്ഞെടുപ്പ് നേരിടാന്‍ ജനങ്ങളെ കബളിപ്പിച്ച യു.ഡി.എഫ് മാപ്പു പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ടി.കെ പുഷ്പന്, ജോണി മറ്റത്തിലാനി, എന്‍.ജെ ഷജിത്ത്, എന്‍.എം ആന്റിണി, പി.ജെ ബേബി, ദിനേശ് ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."