അരീക്കോട് ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു കുരുക്കഴിക്കാന്‍ നടപടിയൊന്നുമായില്ല
അരീക്കോട്: വാഹനപ്പെരുപ്പം മൂലം വീര്‍പ്പു മുട്ടുന്ന അരീക്കോട് ടൗണിന്റെ കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌കരണം വേണമെന്ന ആവശ്യം ശക്തമാകുന്നു. ദിനേനെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ കൊണ്ടു യാത്രക്കാരും വ്യാപാരസ്ഥാപനങ്ങളും ബുദ്ധിമുട്ടു നേരിടുകയാണ്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും നല്ല ആശുപത്രികളില്ലാത്ത അരീക്കോട് നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു പോകാന്‍ ഏറെ സമയം നഗരത്തിന്റെ കുരുക്കില്‍ കിടക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്.
നിലമ്പൂര്‍, മഞ്ചേരി, കൊണ്ടോട്ടി, കോഴിക്കോട്, മുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിനു വാഹനങ്ങളാണു ദിവസവും അരീക്കോടുവഴി പോകുന്നത്. പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന അരീക്കോട്ടു രാവിലെയും വൈകുന്നേരവും വിദ്യാര്‍ഥികള്‍ കൂടി നിറയുന്നതോടെ നഗരം വീര്‍പ്പു മുട്ടുകയാണ്. ടൗണില്‍ വാഹന പാര്‍ക്കിംഗിനു സൗകര്യമില്ലാത്തതാണു തിരക്കിലകപ്പെടാനുള്ള പ്രധാന കാരണം.
ബസ് സ്റ്റാന്റിലേക്കു ബസുകള്‍ പ്രവേശിക്കുന്ന റോഡും പുറത്തിറങ്ങുന്ന റോഡും ഒരു പോലെ തിരക്കായതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കു പോലും വഴിനടക്കാന്‍ സാധിക്കുന്നില്ല. മുക്കം റോഡില്‍ നിന്നു പൊലിസ് സ്റ്റേഷന്‍ റോഡും എം എസ് പി ക്യാമ്പ് റോഡും തിരക്കു കൊണ്ടു പൊറുതി മുട്ടുകയാണ്.
മെയിന്‍ റോഡിന്റെ ഒരു വശത്തും ബസ് സ്റ്റാന്റിന്റെ മുന്‍വശത്തും ഓട്ടോ പാര്‍ക്കിംഗ് കൂടി ആയതോടെ ബസുകള്‍ക്ക് സ്റ്റാന്റില്‍ നിന്നു പുറത്തിറങ്ങാന്‍ അധികം സമയം എടുക്കേണ്ടി വരുന്നു.
തിരക്കില്‍ കുടുങ്ങിയ സ്വകാര്യബസുകള്‍ ലൈറ്റിട്ട് ചീറി പായുന്നതോടെ അപകടവും വര്‍ധിക്കുന്നു. ട്രാഫിക് പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ അരീക്കോട് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ എസ് ഐ യെ സ്ഥലം മാറ്റിയതോടെ ഇനി പരിഷ്‌കരണം നടപ്പാക്കാന്‍ പുതിയ എസ്.ഐ വിഷയം പഠിക്കേണ്ടിവരും.
പുറമെ നിന്നു ടൗണില്‍ എത്തുന്ന വാഹനങ്ങള്‍ക്കു ടൗണിനു പുറത്ത് പാര്‍ക്കിംഗ് സൗകര്യമൊരുക്കി വണ്‍വേ സംവിധാനിക്കുകയും ചോല കുണ്ടന്‍ ബില്‍ഡിംഗ് റോഡ് വഴി ബസുകള്‍ സ്റ്റാന്റിലേക്കു പ്രവേശിക്കുന്ന പഴയ രീതി കൂടി അവലംബിച്ചാല്‍ ഒരു പരിധി വരെ മെയിന്‍ റോഡിലെ തിരക്ക് ഒഴിവാക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."