തായ്ലന്ഡ് ഓപ്പണ്‍: ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍
ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചു. പുരുഷ ഡബിള്‍സിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചത്. സാത്വിക് സായ്രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരാണ് മെഡല്‍ പ്രതീക്ഷയിലുള്ളത്. ദക്ഷിണ കൊറിയയുടെ കോ സങ് ഹ്യുന്‍, ഷിന് ബാക് ചിയോള്‍ സഖ്യത്തെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യന്‍ ഡബിള്‍സ് സഖ്യത്തിന്റെ നേട്ടം. മുന്‍ ലോക ചാംപ്യന്മാരായ കൊറിയന്‍ ജോഡിക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ യുവതാരങ്ങള്‍ പുറത്തെടുത്തത്.
22-20, 22- 24, 21-8 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ജോഡികളുടെ വിജയം. ചാംപ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന സിന്ധു പിന്മാറിയതും സൈന നെഹ്വാള് ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ച മട്ടായിരുന്നു. എന്നാല്‍ ഡബില്സില് ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയായിരുന്നു ഫൈലിലേക്ക് പ്രവേശിച്ചത്. ഇത്ര വലിയൊരു ചാംപ്യന്‍ഷിപ്പില്‍ ഇരുവരും ഫൈനലിലെത്തുന്നത് ഇതാദ്യമായാണ്.
ഫൈനലില്‍ ചൈനയുടെ ലോക ര@ണ്ടാം നമ്പര്‍ താരങ്ങളായ ലി ജുന് ഹുയി, ലിയു യുചെന്‍ സഖ്യത്തെ ഇന്ത്യ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."