എറിഞ്ഞൊതുക്കി
ലൊഡര്‍ഹില്‍: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ആദ്യ ടി20യി ല്‍ ഇന്ത്യക്ക് ജയം. നാലു വിക്കറ്റിനാണ് വിന്‍ഡീസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ കൃത്യതയോടെ പന്തെറിഞ്ഞതോടെ ആദ്യം ബാറ്റ് ചെയ് ത വിന്‍ഡീസ് നിര ചീട്ട് കൊട്ടാം പോലെ തകര്‍ന്നടിയുകയായിരുന്നു. പേരും പെരുമയുമുള്ള സീനിയര്‍ താരങ്ങളുണ്ടായിട്ടും വിന്‍ഡീസിന്റെ സ്കോര്‍ നൂറു കടന്നില്ല. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് വിന്‍ഡീസിന് എടുക്കാനായത്.
ഇന്ത്യന്‍ നിരയില്‍ പന്തെടുത്തവരെല്ലാം വിക്കറ്റ് സ്വന്തമാക്കി. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നു വിക്കറ്റ് നേടിയ നവ്ദീപ് സെയ്നിയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. വിന്‍ഡീസ് ബൗളിങ്ങിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാനായാല്‍ ആദ്യ ടി20യില്‍ വെന്നിക്കൊടി പാറിക്കാന്‍ ഇന്ത്യക്ക് സാധിക്കും. കൂറ്റനടികള്‍ പ്രതീക്ഷിച്ചിറങ്ങിയ വിന്‍ഡീസിന് പൂജ്യം റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ പൂജ്യനായി ജോണ്‍ കാംമ്പല്‍ മടങ്ങി. ഇതോടെ വിന്‍ഡീസ് പ്രതിരോധത്തിലായി. ശ്രദ്ധയോടെ ബാറ്റ് വീശിയ വിന്‍ഡീസിന്റെ രണ്ടാം വിക്കറ്റ് സ്കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സായപ്പോള്‍ നഷ്ടമായി. നാല് പന്തില്‍ നിന്ന് പൂജ്യനായാണ് രണ്ടാമനും പുറത്തായത്. എവിന്‍ ലൂയീസിനെയായിരുന്നു രണ്ടാം വിക്കറ്റില്‍ നഷ്ടമായത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ബൗള്‍ഡായിട്ടായിരുന്നു ലൂയീസ് മടങ്ങിയത്. 16 പന്തില്‍ നിന്ന് 20 റണ്‍സുമായി പൂരനും മടങ്ങി.
49 പന്തില്‍ 49 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസ് നിരയിലെ ടോപ്സ്കോറര്‍. വിന്‍ഡീസ് നിരയിലെ അഞ്ച് താരങ്ങള്‍ പൂജ്യരായാണ് മടങ്ങിയത്. രണ്ട് പേര് മാത്രമാണ് രണ്ടക്കം കടന്നത്. 25 പന്തില്‍നിന്ന് 24 റണ്‍സ് നേടി രോഹിത് ശര്‍മ ഇന്ത്യയുടെ ടോ പ് സ്കോററായി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."