ആഘോഷമായി പ്രവേശനോത്സവം
തലശ്ശേരി: തലശ്ശേരി നിയോജക മണ്ഡലം സ്‌കൂള്‍ പ്രവേശനോത്സവം തിരുവങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ കോടിയേരി ബാലകൃഷ്ണന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ നടന്നു. നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷനായി. എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള ഉപഹാരം നഗരസഭാ വൈസ് ചെയര്‍മാന്‍ നജ്മാ ഹാഷിം സമര്‍പ്പിച്ചു. നവാഗതര്‍ക്കുള്ള ഉപഹാരം വാര്‍ഡ് അംഗം പി. രമേഷ് നല്‍കി. മദര്‍ പി.ടി.എ പ്രസിഡന്റ് പി.പി സാജിത, സൗത്ത് എ.ഇ.ഒ പി.
പി സനകന്‍, വി. സജിത്ത്കുമാര്‍, കെ. വിനോദിനി, എന്‍. സതീശന്‍ സംസാരിച്ചു.
വലിയ മാടാവ് ഗവ.സീനിയര്‍ ബേസിക് സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക്ക് കലണ്ടര്‍ സൗത്ത് എ.ഇ.ഒ പി.പി സനകന്‍ പ്രകാശനം ചെയ്തു. ബി.പി.ഒ പി.ഒ ശ്രീരജ്ഞ പ്രവേശനോത്സവ കിറ്റ് വിതരണം നടത്തി. സൗജന്യ യൂനിഫോം, പാഠപുസ്തക വിതരണം എ.വി ഹരിദാസ് നിര്‍വഹിച്ചു. എ.വി ശൈലജ അധ്യക്ഷയായി. കെ. പ്രസാദന്‍, കെ. അശോകന്‍, എം.എ സുധീഷ്, വി.വി ദീപ സംസാരിച്ചു.
വടക്കുമ്പാട് പി.സി ഗുരുവിലാസം യു.പി സ്‌കൂളില്‍ നടന്ന പ്രവേശ
നോത്സവം കെ.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ. രമേശ് ബാബു അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികളെയും എല്‍.എസ്.എസ്, സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. വടക്കുമ്പാട് നോര്‍ത്ത് യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ രമ്യ ഉദ്ഘാടനം ചെയ്തു. സി. ബാലകൃഷ്ണന്‍, പി.പി വിനയന്‍, വി. സജീഷ് സംസാരിച്ചു.
പിണറായി ഗണപതി വിലാസം യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡംഗം അസ്‌ലം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. രവി, ടി.എന്‍ റീന, എ.എന്‍ ഷീന, പി. ഭാസ്‌ക്കരന്‍, സി.എന്‍ ഗംഗാധരന്‍ സംസാരിച്ചു.
തലശ്ശേരി അല്‍ മദ്‌റസത്തുല്‍ മുബാറക്ക എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വിദ്യാലയ മുറ്റത്തെ ഹരിത പന്തലില്‍ വച്ച് നടന്നു. മുതിര്‍ന്ന കുട്ടികള്‍ നവാഗതരെ മുത്തുക്കുട ചൂടി വരവേറ്റു. ഹരിത പന്തലില്‍ വച്ച് കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കി. പ്രവേശനോത്സവത്തിന്റെ ദൃശ്യാവിഷ്‌ക്കാരവും നടന്നു. വള്ളിക്കുടിലില്‍ പൂമ്പാറ്റയായും കുരുവികളായും വേഷമണിഞ്ഞ് വിദ്യാര്‍ഥികള്‍ അഭിനയിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. എം.കെ മുഹമ്മദലി, ബഷീര്‍ പി.
വി, ലുബിന റിയാസ്, തഫ്‌ലീം മാണിയാട്ട്, എ.കെ സക്കറിയ, പി. ഹഷ്‌നി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
തലശ്ശേരി: തലശ്ശേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരത്ത് പ്രവേശനോത്സവ റാലി നടത്തി. തുടര്‍ന്ന് നടന്ന സ്‌കൂള്‍ അസംബ്ലിയില്‍ പ്രധാനാധ്യപകന്‍ ബെന്നി ഫ്രാന്‍സിസ് അധ്യക്ഷനാ
യി. സ്‌കൂള്‍ മാനേജര്‍ ഫാ.ക്ലമന്റ് ലെയ്ഞ്ചല്‍, പ്രിന്‍സിപ്പല്‍ ഡെന്നി ജോണ്‍, പി.ടി.എ പ്രസിഡന്റ് ടി.സി ഖിലാബ്, കെ.വി ഗോകുല്‍ദാസ്, രുഗ്മിണി സംസാരിച്ചു. പ്ല്‌സടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ കെ. യാമിനയെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു.
തലശ്ശേരി: കൊടുവള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി സാജിത അധ്യക്ഷയായി. നവാഗതരായ കുട്ടികള്‍ക്കുള്ള കിറ്റ് വിതരണം പ്രിന്‍സിപ്പല്‍ എ.പി സുധ നിര്‍വഹിച്ചു. കെ.പി സുനില്‍കുമാര്‍, കല്പന, സത്യന്‍ താറ്റ്യോട്ട്, പ്രധാനാധ്യാപിക രമാഭായ്, പി.കെ ഫൈസല്‍ സംസാരിച്ചു.
മാഹി: ഈസ്റ്റ് പള്ളൂര്‍ ഗവ: മിഡില്‍ സ്‌കൂള്‍ അവറോത്തിലെ പ്രവേശനോത്സവം കളിയും ചിരിയും പാട്ടും മധുരവും നുകര്‍ന്ന് കുരുന്നുകള്‍ക്ക് ഉത്സവ ദിനമായി. ചിത്രകലാധ്യാപകന്‍ ടി.എം സജീവന്റെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ്, എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളിലെ ചുമരുകളില്‍ വര്‍ണചിത്രങ്ങള്‍ പതിച്ചും ബെഞ്ച്, ഡെസ്‌ക്ക് എന്നിവയ്ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കിയും അലങ്കരിച്ചു. 'പൂമ്പാറ്റകളോടൊപ്പം' പരിപാടിയില്‍ കുട്ടികള്‍ പാടിയും ആടിയും ആഘോഷിച്ചു. സ്വാഗതഗാനത്തോടെ ആരംഭിച്ച ചടങ്ങിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് എം. രാജീവന്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപിക സി.എന്‍ ആനന്ദവല്ലി അധ്യക്ഷയായി. ടി.വി സജിത, ജയിംസ് സി. ജോസഫ്, ടി.പി ഷൈജിത്ത്, യദുനന്ദ് എസ്, അഭിഷ എന്‍, അമന്‍ദേവ് സംസാരിച്ചു. മധുരത്തിനൊപ്പം ആദ്യ ദിനം തന്നെ പാഠപുസ്തങ്ങളും കൈയിലേന്തിയാണ് കുരുന്നുകള്‍ വീട്ടിലേക്ക് മടങ്ങിയത്.
മാഹി: മേഖലാതല പ്രവേശനോത്സവം മാഹി ഗവ: എല്‍.പി.സ്‌കൂളില്‍ മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്‍ സൂര്യനാരായണ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുജിത്പാല്‍ ചടങ്ങില്‍ അധ്യക്ഷനായി. നഗരസഭാ കമ്മിഷണര്‍ വി. സുനില്‍കുമാര്‍, ചാലക്കര പുരുഷു, പ്രധാനാധ്യാപകന്‍ എ.കെ.എന്‍ ദിനേശന്‍, ബാലകൃഷ്ണന്‍ സംസാരിച്ചു. മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും സി.ഇ.ഒ വിതരണം ചെയ്തു. വൃക്ഷത്തൈ വിതരണവുമുണ്ടായി. മധുര പലഹാരങ്ങളും പായസവും നല്‍കി ആദ്യദിനം മധുര
തരമാക്കി.
കേളകം: അടക്കാത്തോട് ഗവ.യു.പി സ്‌കൂള്‍ പ്രവേശനോത്സവം കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ അടുക്കോലില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സാബു പാറക്കല്‍ അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം വാര്‍ഡ് മെമ്പര്‍ കെ.എസ് അശ്‌റഫ് നിര്‍വഹിച്ചു. പ്രധാനധ്യാപിക എന്‍.ടി രാധ, ഇ.എസ് ശശി, കെ.കെ ഭാസ്‌കരന്‍, തങ്കമ്മ മേലേക്കുറ്റ്, സാദിയ മുഹമ്മദ് സാലി, സൈമണ്‍ മേലേക്കുറ്റ്, കെ.എസ് ലൂസിക്കുട്ടി, കെ.പി
ഷാജി സംസാരിച്ചു.
കൂത്തുപറമ്പ്: ചെറുവാഞ്ചേരി യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അശോകന്‍ ഉദ്ഘാടനം ചെയ്തു.വി.പി മോഹനന്‍ അധ്യക്ഷനായി. കൂത്തുപറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവവും പുതുതായി ആരംഭിച്ച എല്‍.കെ.ജി ക്ലാസ് റൂമും നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കെ. ബാഹുലേയന്‍ അധ്യക്ഷനായി. കൂത്തുപറമ്പ് സബ് ജില്ലാതല പ്രവേശനോ
ത്സവം കണ്ണവം ഗവ. ട്രൈബല്‍ യു.പി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അശോകന്‍ ഉദ്ഘാടനം ചെയ്തു. കെ. ജീന അധ്യക്ഷയായി. എ.ഇ.ഒ നവാഗതര്‍ക്കുള്ള കിറ്റ് വിതരണം ചെയ്തു. മുതിയങ്ങ ശങ്കരവിലാസം യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം കലാമണ്ഡലം മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം. പ്രകാശന്‍ അധ്യക്ഷനായി. നവാഗതരെ ആനയിച്ച് ഘോഷയാത്രയും നടന്നു. പാ
ട്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവവും വിജയോത്സവവും ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വേങ്ങാട് കുരിയോട് എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത ഉദ്ഘാടനം ചെയ്തു. പിണറായി പഞ്ചായത്ത് തല പ്രവേശനോത്സവം പാനുണ്ട ബേസിക് യു.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗീതമ്മ ഉദ്ഘാടനം ചെയ്തു. കോളയാട് മേനച്ചോടി ഗവ.യു.പി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി മേനച്ചോടി റോറിങ് ഓപ്പോണന്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യമായി പഠനോ
പകരണ കിറ്റ് വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശങ്കരന്‍ ഉദ്ഘാട
നം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത്തല പ്രവേശനോത്സവവും സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനവും വട്ടിപ്രം യു.പി സ്‌കൂളില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ നിര്‍വഹിച്ചു. കെ.പി ആനന്ദ് അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയവരെ ആദരിക്കലും കംപ്യൂട്ടര്‍ സാക്ഷരതാ പ്രഖ്യാപനവും മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രസീത നിര്‍വഹിച്ചു.
ഉരുവച്ചാല്‍: ഉരുവച്ചാല്‍ പഴശ്ശി ഗവ.എല്‍.പി സ്‌കൂളില്‍വിവിധപരിപാടികളോടെ പ്രവേശനോത്സവം നടത്തി. ഉരുവച്ചാല്‍ ടൗണിലൂടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന ഘോഷയാത്ര നടത്തി.
ബലൂണുകളും മധുര പലഹാരങ്ങളും നല്‍കി പിഞ്ചുവിദ്യാര്‍ഥികളെ സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ് എ.കെ രാജീവന്റെ അധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എ.കെ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം വിതരണം ഉദ്ഘാടനം ചെയ്തു. പഠനകിറ്റ് വിതരണം മുസ്തഫ ചൂര്യോട്ട് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."